CricketLatest News

വിവാഹശേഷവും പല സ്ത്രീകളുമായി ബന്ധം പുലർത്തിയിരുന്നു; മുൻ പാക് ക്രിക്കറ്റ് താരത്തിന്റെ വിവാദ വെളിപ്പെടുത്തൽ

ലാഹോര്‍: വിവാഹശേഷവും പല സ്ത്രീകളുമായി ബന്ധം പുലർത്തിയിരുന്നതായി മുൻ പാക് ക്രിക്കറ്റ് താരം അബ്ദുല്‍ റസാഖ് വെളിപ്പെടുത്തി. പാകിസ്താന്റെ മുന്‍ ഓള്‍റൗണ്ടറുടെ ഈ വെളിപ്പെടുത്തൽ ക്രിക്കറ്റ് ലോകം ചർച്ച ചെയ്യുകതന്നെ ചെയ്തു.

അബ്ദുല്‍ റസാഖ് പങ്കെടുത്ത ഒരു ടി വി ഷോയിലാണ് താരത്തിന്റെ ഈ വിവാദ വെളിപ്പെടുത്തൽ വന്നത്. ജീവിതത്തില്‍ അഞ്ചോ ആറോ വിവാഹേതര ബന്ധങ്ങളുണ്ടായിട്ടുണ്ടെന്നും ഈ ബന്ധങ്ങള്‍ക്കെല്ലാം ഒരു കാലാവധി ഉണ്ടായിരുന്നതായും ഷോയ്ക്കിടെ റസാഖ് പറയുകയുണ്ടായി. ചില ബന്ധങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ അവസാനിച്ചപ്പോള്‍ മറ്റു ചിലത് ഒന്നര വര്‍ഷം വരെ നീണ്ടുനിന്നെന്നും പാക് താരം കൂട്ടിച്ചേർത്തു.

റസാഖിന്റെ ഈ വെളിപ്പെടുത്തല്‍ ഞെട്ടലോടെയാണ് പാക് ക്രിക്കറ്റ് ആരാധകര്‍ സ്വീകരിച്ചത്. സോഷ്യല്‍ മീഡിയ നിറയെ ഇതിനെ കുറിച്ചുള്ള ചര്‍ച്ചയാണ്. ഈ ബന്ധങ്ങളെല്ലാം സംഭവിച്ചത് വിവാഹിതനായ ശേഷമാണെന്നും മുപ്പത്തിയൊമ്പതുകാരന്‍ കുറ്റസമ്മതം നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button