Latest NewsEntertainment

വരിക്കാര്‍ക്ക് ആഘര്‍ഷണീയമായ പദ്ധതിയുമായി നെറ്റ്ഫ്‌ലിക്‌സ്; ഹോട്ട്‌സ്റ്റാറിനെ മറികടക്കല്‍ ലക്ഷ്യം

ന്യൂഡല്‍ഹി : ഇന്ത്യയില്‍ കുറഞ്ഞ പൈസക്ക് വരിക്കാരെ ചേര്‍ക്കാന്‍ പദ്ധതിയുമായി ഓണ്‍ലൈന്‍ സ്ട്രീമിങ് രംഗത്തെ വമ്പന്മാരായ നെറ്റ്ഫ്‌ളിക്‌സ്. മാസത്തില്‍ 250 രൂപക്ക് സ്ട്രീമിങ് സാധ്യമാക്കാനാണ് നെറ്റ്ഫ്‌ളിക്‌സ് പദ്ധതിയിടുന്നത്. നീണ്ട കാലത്തെ പരീക്ഷണത്തിന് ശേഷമാണ് ഇന്ത്യയില്‍ ഇങ്ങനെയൊരു പദ്ധതിയുമായി എത്തുന്നത്. എന്നാല്‍ എന്ന് മുതല്‍ ഈ പ്ലാന്‍ നടപ്പിലാക്കും എന്ന് പറയുന്നില്ല.

ഇന്ത്യയില്‍ മാത്രമാണ് കമ്പനി ഇത്തരത്തില്‍ ഒരു പദ്ധതിക്ക് ലക്ഷ്യമിട്ടിരിക്കുന്നത്. നിലവില്‍ ഹോട്ട്സ്റ്റാറിന് 299 രൂപയുടെ മാസ പ്ലാനുണ്ട്. ഈ കുത്തക തകര്‍ക്കാനും തങ്ങളുടെ ബിസിനസ് ഒന്നുകൂടി വ്യാപിപ്പിക്കാനുമാണ് കുറഞ്ഞ വലയിലുള്ള പ്ലാനുമായി നെറ്റ്ഫ്‌ളിക്സ് എത്തുന്നത്. സീക്രട്ട് ഗെയിംസ്, ഡല്‍ഹി ക്രൈം ഉള്‍പ്പെടെയുള്ള പരമ്പര നെറ്റ്ഫ്‌ളിക്‌സിലാണ് കാണിക്കുന്നത്. ഏറെ പ്രേക്ഷേക പ്രീതി നേടിയ പരമ്പരകളായിരുന്നു ഇത്.

വരിക്കാരെ ആകര്‍ഷിക്കാനും ആമസോണും ഹോട്ട്സ്റ്റാറും ഉള്‍പ്പെടെയുള്ള മറ്റു കമ്പനികളെ നേരിടാനുമാണ് നെറ്റ്ഫ്‌ളിക്സിന്റെ പദ്ധതി. നിലവില്‍ മൂന്ന് മാസത്തെ പ്ലാനാണ് നെറ്റ്ഫ്‌ളിക്സ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. 500 മുതല്‍ 800 രൂപ വരെയാണ് വില. സ്ട്രീമിങ് ക്വാളിറ്റിക്ക് അനുസരിച്ചാണ് വില. ആമസോണ്‍, ഹോട്ട്സ്റ്റാര്‍ എന്നിവയാണ് ഇന്ത്യയില്‍ ഓണ്‍ലൈന്‍ സ്ട്രീമിങ് രംഗത്ത് കൂടുതല്‍ സ്വാധീനമുള്ളത്.

shortlink

Related Articles

Post Your Comments


Back to top button