Latest NewsIndia

സൈനികവാഹനമിടിച്ച് അമ്മായിയും മരുമകളും കൊല്ലപ്പെട്ടു

സൈനികവാഹനമിടിച്ച് യുവതിയും മരുമകളും കൊല്ലപ്പെട്ടു. ബുധനാഴ്ച്ച രാവിലെ  ജമ്മു കശ്മീരിലെ രാജൗരി ജില്ലയിലെ അതിര്‍ത്തി ഗ്രാമത്തിലാണ് അപകടം നടന്നത്.

35 കാരിയായ യുവതിയും പ്രായപൂര്‍ത്തിയാകാത്ത മരുമകളുമാണ്  കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. നൗഷെറ സെക്ടറിലെ ലാം പ്രദേശത്തെ കില്ലാ ദര്‍ഹാളിന് സമീപം ഉണ്ടായ അപകടത്തില്‍ പോളിയോ തളര്‍വാതം പിടിപെട്ട മൂകനായ  നാല് വയസുകാരന് പരിക്കേറ്റതായും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അപകടത്തില്‍പ്പെട്ട ഏഴുവയസ്സുകാരി റുബിയ കൗസെര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. അമ്മായി കനീസ ബീഗത്തെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം സംസാരശേഷിയില്ലാത്ത യാസിന്‍ ദിന്‍ എന്ന ബാലന്റെ നില ഗുരുതരമായി തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.  മുതിര്‍ന്ന സിവില്‍, പോലീസ് ഉദ്യോഗസ്ഥര്‍ പ്രദേശം സന്ദര്‍ശിച്ച്  സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button