Latest NewsIndia

കേരളത്തിലേതുൾപ്പെടെ മൂന്നു പാർട്ടികൾക്ക് ദേശീയ പദവി നഷ്ടമാകും

2014ലെ ലോക്സഭ തിരഞ്ഞെടുപ്പ് മുതല്‍ തന്നെ ഈ പാര്‍ട്ടികളുടെ ദേശീയ പാര്‍ട്ടി പദവി ഭീഷണിയിലാണ്.

ന്യൂദല്‍ഹി: ലോകസഭാ തെരഞ്ഞെടുപ്പില്‍ നാണംകെട്ട തോല്‍വി എറ്റുവാങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളുടെ ദേശീയ പാര്‍ട്ടി പദവി നഷ്ടമായേക്കും. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിനും ശരത്പവാറിന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിക്കും( എന്‍.സി.പി) സി.പി.ഐക്കുമാണ് ദേശീയ പാര്‍ട്ടി പദവി നഷ്ടമാകാന്‍ സാധ്യതയുള്ളത്. 2014ലെ ലോക്സഭ തിരഞ്ഞെടുപ്പ് മുതല്‍ തന്നെ ഈ പാര്‍ട്ടികളുടെ ദേശീയ പാര്‍ട്ടി പദവി ഭീഷണിയിലാണ്.

ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് എല്ലാ സംസ്ഥാനങ്ങളിലും ഒരൊറ്റ തിരഞ്ഞെടുപ്പ് ചിഹ്നം നിലനിര്‍ത്തണമെങ്കില്‍ ദേശീയ പാര്‍ട്ടി പദവി വേണം. ഈ പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉടന്‍ നോട്ടീസ് നല്‍കും. ദേശീയ പാര്‍ട്ടി പദവി എന്തുകൊണ്ട് റദ്ദാക്കരുത് എന്നതിന് കാരണം ബോധിപ്പിക്കാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിലെ ഈ പാര്‍ട്ടികളുടെ മോശം പ്രകടനം കണക്കിലെടുത്താണ് ഇത്തരമൊരു നടപടി.

ഇപ്പോള്‍ എട്ട് പാര്‍ട്ടികള്‍ക്കാണ് ദേശീയ പാര്‍ട്ടി പദവിയുള്ളത്. കോണ്‍ഗ്രസ്, ബി.ജെ.പി, സി.പി.ഐ.എം, സി.പി.ഐ, ബി.എസ്.പി, എന്‍സി.പി, എ.ഐ.ടി.സിയും ഏറ്റവും പുതുതായി മണിപ്പൂര്‍, മേഘാലയ, നാഗാലാന്‍ഡ് എന്നിവിടങ്ങളിലെ അംഗീകൃത സംസ്ഥാന പാര്‍ട്ടിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിക്കും ദേശീയ പദവിയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button