Latest NewsIndia

വെള്ളമെടുക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കം അവസാനിച്ചത് കൊലപാതകത്തിൽ : യുവതിയെ  ഭര്‍തൃ വീട്ടുകാര്‍ തീകൊളുത്തി കൊലപ്പെടുത്തി

ബേതുല്‍: വെള്ളമെടുക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കം അവസാനിച്ചത് കൊലപാതകത്തിൽ. യുവതിയെ  ഭര്‍തൃ വീട്ടുകാര്‍ തീകൊളുത്തി കൊന്നു. മധ്യപ്രദേശിലെ ബദോറ ഗ്രാമത്തിലാണ് സംഭവം. അമ്മയെ മര്‍ദിക്കുകയും മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നെന്ന് യുവതിയുടെ മകള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ര്‍ത്താവിന്റെ പിതാവിനും സഹോദരനും അടക്കം മൂന്നുപേര്‍ക്കെതിരെ കേസെടുത്തു. ആദ്യം കൂട്ടുകുടുംബമായിരുന്നവര്‍ പിന്നീട് സ്വത്ത് ഭാഗം വെച്ച് പിരിഞ്ഞിരുന്നുവെങ്കിലും വീട്ടിലെ പൈപ്പില്‍ നിന്ന് വെള്ളമെടുക്കുന്നത് സംബന്ധിച്ച് തർക്കം നിലനിന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button