KeralaLatest News

ശക്തമായ മഴ : പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ശ്കതമായ മഴ തുടരുന്ന സാഹചര്യത്തിൽ ജൂ​ലൈ 22 നും 23​നും ന​ട​ക്കേ​ണ്ട ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ഇം​പ്രൂ​വ്‍​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വ​ച്ചു. ജൂ​ലൈ 22 നു ​ന​ട​ക്കേ​ണ്ട പ​രീ​ക്ഷ 30 ലേ​ക്കും 23 ലെ ​പ​രീ​ക്ഷ ഓ​ഗ​സ്റ്റ് ഒ​ന്നി​ലേ​ക്കു​മാ​ണ് മാ​റ്റിവെച്ചത്. അതേസമയം കാസര്‍ഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്.

പത്തനംതിട്ട ജില്ലയില്‍ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. ഏഴു താലൂക്കുകളില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കിയില്‍ പലയിടത്തും മണ്ണിടച്ചിലുണ്ടായി. കോട്ടയം ജില്ലയിലെ മീനച്ചിലാറും മണിമലയാറും കരകവിയുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button