Latest NewsFootball

റെഡ്സ്റ്റാറിന്റെ യുവ ഗോള്‍കീപ്പര്‍ ബെംഗളൂരു എഫ് സിയിലേക്ക്

റെഡ്സ്റ്റാറിന്റെ യുവ ഗോള്‍കീപ്പര്‍ മുഹമ്മദ് മുര്‍ഷിദ് ഐ എസ് എല്‍ ക്ലബായ ബെംഗളൂരു എഫ് സിയിലേക്ക്. 15കാരനായ മുര്‍ഷിദിനെ ബെംഗളൂരു എഫ് സിയുടെ അക്കാദമിയിലേക്ക് ആണ് സൈന്‍ ചെയ്യുന്നത്. ഇപ്പോള്‍ ബെംഗളൂരുവില്‍ ട്രയല്‍സില്‍ ഉള്ള മുര്‍ഷിദ് മൂന്ന് വര്‍ഷത്തെ കരാറാകും ക്ലബുമായി ഒപ്പുവെക്കുക. ഗോള്‍കീപ്പിംഗ് ഇതിഹാസം ഫിറോസ് ശരീഫാണ് മുര്‍ഷിദിനെ ബെംഗളൂരു എഫ് സിയില്‍ എത്തിച്ചിരിക്കുന്നത്.

കേരളത്തില്‍ നിന്ന് വളര്‍ന്നു വരുന്ന ഗോള്‍കീപ്പര്‍മാരില്‍ ഏറ്റവും മികച്ചു നിക്കുന്ന താരങ്ങളില്‍ ഒരാളാണ് മുര്‍ഷിദ്. കേരളത്തില്‍ നിന്ന് ദേശീയ അണ്ടര്‍ 16 ക്യാമ്ബില്‍ ഇടം ലഭിച്ച ഏക മലയാളി താരമായിരുന്നു മുര്‍ഷിദ്. റെഡ്സ്റ്റാറില്‍ ജാലി കോച്ചിന്റെ കീഴില്‍ നേടിയ പരിശീലന മികവുമായാണ് മുര്‍ഷിദ് ബെംഗളൂരുവിലേക്ക് ഇപ്പോള്‍ പോകുന്നത്.

shortlink

Post Your Comments


Back to top button