KeralaLatest NewsGulf

പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് ഗള്‍ഫില്‍ ജോലി; സര്‍ക്കാര്‍ തീരുമാനം അറിയിച്ച് മന്ത്രി

തിരുവനന്തപുരം : കേരളത്തിലെ പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളിലെ ആയിരത്തിമുന്നൂറു പേര്‍ക്ക് ഈ വര്‍ഷം ഗള്‍ഫില്‍ ജോലി ഉറപ്പാക്കുമെന്നു മന്ത്രി എ.കെ.ബാലന്‍. ഇവരെ ഗള്‍ഫിലെത്തിക്കുന്നതിനുള്ള എല്ലാ ചെലവുകളും സര്‍ക്കാര്‍ വഹിക്കുമെന്നു മന്ത്രി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് യു.എ.ഇയിലെത്തിയ മന്ത്രി, വ്യവസായികളടക്കമുള്ളവരുമായി ചര്‍ച്ച നടത്തി.

വിദേശതൊഴിലിന് വേണ്ട പ്രത്യേക പരിശീലനവും ബോധവല്‍ക്കരണവും കേരളത്തില്‍ വച്ചു തന്നെ നല്‍കും. ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖലയില്‍ പൈപ്പ് ഫാബ്രിക്കേറ്റര്‍, ഫിറ്റര്‍, ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രിഷ്യന്‍, വെല്‍ഡര്‍മാര്‍, സ്റ്റോര്‍ കീപ്പര്‍മാര്‍, സഹായികള്‍, ക്വാണ്ടിറ്റി സര്‍വേയര്‍, എന്‍ഡിറ്റി ടെക്‌നിഷ്യന്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ തുടങ്ങിയ ജോലി സാധ്യതകള്‍ ഏറെയുണ്ടെന്ന് അധികൃതര്‍ അറിയിച്ചതായും മന്ത്രി വ്യക്തമാക്കി.

സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന നൈപുണ്യ വികസന പരിശീലനത്തിന്റെ ഭാഗമായി പരിശീലനം പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ ഉറപ്പാക്കാന്‍ വേണ്ടിയാണ് പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി യുഎഇയിലെത്തിയത്. തൊഴില്‍ നല്‍കാന്‍ സന്നദ്ധരായ, അഡ്‌നോക്, സാബ് ടെക്, അല്‍ സൈദ, എസ് ടിഎസ്, ഇറാം മാന്‍പവര്‍ സര്‍വീസസ് പ്രതിനിധികള്‍ അടക്കം 70 സംരംഭകര്‍ ദുബായ്, അബുദാബി എന്നിവിടങ്ങളിലായി നടത്തിയ യോഗങ്ങളില്‍ പങ്കെടുത്തു. നൂറു പേര്‍ക്ക് ഉടനേയും 1300 പേര്‍ക്ക് ഈ വര്‍ഷത്തോടെയും ജോലി ഉറപ്പാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button