KeralaLatest News

യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമം: അഖിലിനെ കുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെത്തി

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷത്തിനിടയില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖിലിനെ കുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെടുത്തു. കേസിലെ പ്രതികളെ യൂണിവേഴ്‌സിറ്റി കോളേജില്‍ എത്തിച്ച് തെളിവെടുപ്പിന് ഇടയിലാണ് കത്തി കണ്ടെത്തിയത്. കോളേജിലെ ചവറു കൂന്നയ്ക്കുള്ളിലാണ് കത്തി ഒളിപ്പിച്ചിരുന്നത്. കേസിലെ ഒന്നാം പ്രതിയും എസ്എഫ്‌ഐ നേതാവുമായ ശിവരഞ്ജിത്താണ് ചവറുകൂനയില്‍ നിന്നും കത്തി പോലീസിന് കാണിച്ചു കൊടുത്തത്. കൂടാതെ കാമ്പസില്‍ നിന്നും ഇരുമ്പുപൈപ്പും കുറുവടിയും കണ്ടെത്തി. കേസിലെ ഒന്നും രണ്ടും പ്രതികളായ ശിവരഞ്ജിത്തിനേയും നസീമിനേയുമാണ് തെളിവെടുപ്പിനായി പോലീസ് കോളജില്‍ എത്തിച്ചത്.

shortlink

Related Articles

Post Your Comments


Back to top button