KeralaLatest News

റെയില്‍വേ ലൈനിലുണ്ടായ തകരാര്‍ പരിഹരിച്ചു, : ഗതാഗതം പുനഃസ്ഥാപിച്ചു

തിരുവനന്തപുരം; റെയില്‍വേ ലൈനില്‍ ഉണ്ടായ തകരാര്‍ പരിഹരിച്ചു. കൊല്ലത്തിനും ശാസ്താംകോട്ടയ്ക്കും മദ്ധ്യേ 25 കെ.വി ലൈനിലാണ് തകരാർ സംഭവിച്ചത്. രാത്രിയോടെ തകരാ‌ര്‍ പരിഹരിച്ച് വേഗനിയന്ത്രണത്തോടെ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു.

തകരാറുണ്ടായതോടെട്രെയിനുകള്‍ പല സ്ഥലങ്ങളിലായി പിടിച്ചിട്ടിരുന്നു. വൈദ്യുതി ലൈനില്‍ തകരാര്‍ നേരിട്ടതിനെ തുടർന്ന് കന്യാകുമാരിയില്‍ നിന്ന് ബെംഗളുരുവിലേക്ക് പോകുന്ന ഐലന്‍ഡ് എക്സ്പ്രസ് ഒരു മണിക്കൂറോളം ശാസ്താംകോട്ട സ്റ്റേഷനില്‍ പിടിച്ചിട്ടിരുന്നു. ചില ട്രെയിനുകള്‍ റദ്ദാക്കിയതായും റിപ്പോർട്ട് ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button