KeralaLatest News

പ്രളയത്തിൽ വീടുകൾക്ക് നാശനഷ്ടം സംഭവിച്ചവർ നൽകിയ അപേക്ഷകൾ ഈ മാസം തീർപ്പാക്കും;- എ സി മൊയ്തീൻ

തൃശൂർ: സംസ്ഥാന സർക്കാർ പ്രളയത്തിൽ വീടുകൾക്ക് നാശനഷ്ടം സംഭവിച്ചവർ നൽകിയ അപ്പീൽ അപേക്ഷകൾ ജൂലൈ 30 നകം തീർപ്പാക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു.

ജില്ലയുടെ പ്രളയാനന്തര അതിജീവന ശ്രമങ്ങളെ പൊതുജന സമക്ഷം അവതരിപ്പിക്കുന്നതിനുള്ള ജില്ലാ ഭരണകൂടത്തിന്റെ ജനകീയം ഈ അതിജീവനം പൊതുജന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ചുവപ്പ് നാടയിൽ കുരുങ്ങി കേരളത്തിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ തടസപ്പെടാൻ സർക്കാർ അനുവദിക്കില്ല. എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ അവ സർക്കാർ പരിഹരിക്കും. കേരളത്തിൻെ്‌റ പുനർനിർമ്മാണത്തിന് എല്ലാവരും ഒത്തൊരുമിച്ച് നിൽക്കണം. സമാനതകളില്ലാത്ത ദുരന്തമാണ് 2018 ഓഗസ്റ്റ് മാസത്തിൽ കേരളം നേരിട്ടത്. അതിജീവനത്തിൻെ്‌റ ഭാഗമായി ജില്ലയിൽ മാത്രം 775 കോടിരൂപയുടെ പ്രവർത്തനങ്ങൾ നടത്തുകയും അർഹതപ്പെട്ടവർക്ക് സഹായങ്ങൾ നൽകുകയും ചെയ്തു. എ.സി. മൊയ്തീൻ പറഞ്ഞു.

500 വീടുകളാണ് കെയർ ഹോം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ നിർമ്മിക്കുന്നത്. സംസ്ഥാനത്ത് ഈ രീതിയിൽ എറ്റവും കൂടുതൽ വീടുകൾ നിർമ്മിക്കുന്നത് ജില്ലയിലാണ്. അർഹതപ്പെട്ട ഒരാൾക്കും ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടരുത് എന്നതാണ് സർക്കാർ നയം. അർഹർക്ക് സഹായങ്ങൾ എത്തിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. എ.സി. മൊയ്തീൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button