Latest NewsKerala

വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തു ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച്(നാളെ) അവധി പ്രഖ്യാപിച്ചു.

കോഴിക്കോട് ജില്ലയിൽ പ്ലസ് ടു വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂലൈ 22) ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും ഐസിഎസ്ഇ, സിബിഎസ്ഇ വിദ്യാലയങ്ങൾക്കും അവധി ബാധകമാണെന്നും കോളേജുകൾക്കും പ്രൊഫഷണൽ കോളജുകൾക്കും അവധി ഇല്ലെന്നും അറിയിപ്പിൽ പറയുന്നു.

കണ്ണൂര്‍ ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. മഴ ശക്തമായി തുടരുകയും ദുരന്തനിവാരണ അതോറിറ്റി റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ ജില്ലയിലെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.

കോ​ട്ട​യം ജി​ല്ല​യി​ലെ ചി​ല മേ​ഖ​ല​ക​ളി​ല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു . കോട്ടയം മുനിസിപ്പാലിറ്റിയിലെയും ജില്ലയിലെ ആര്‍പ്പൂക്കര, അയ്മനം, തിരുവാര്‍പ്പ്, കുമരകം പഞ്ചായത്തുകളിലെയും പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച (ജൂലായ് 22) അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

കാസർഗോഡ് ജില്ലയിൽ നാളെ അവധി പ്രഖ്യാപിച്ചിട്ടില്ലെന്നു ജില്ലാ കളക്ടർ അറിയിച്ചു. ജില്ലയിൽ നാളെ (22/07/19) ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. ജില്ലയിലെ നാല് താലൂക്ക് തഹസിൽദാർമാരും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് അറിയിച്ചിട്ടുണ്ടെന്നും അതിനാൽ തിങ്കളാഴ്ച ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പതിവ് പോലെ പ്രവർത്തിക്കേണ്ടതാണെന്നും ജില്ലാ കളക്ടർ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കുന്നു.

അതേസമയം തിരുവനന്തപുരത്ത് വെട്ടുകാട് സെന്റ് മേരീസ് എൽപി സ്‌കൂളിന് നാളെ (ജൂലൈ 22) അവധിയായിരിക്കും. ദുരിതാശ്വാസ ക്യാംപ് പ്രവർത്തിക്കുന്നതിനാലാണ് അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പതിവുപോലെ പ്രവർത്തിക്കുമെന്നും, ഇക്കാര്യത്തിൽ തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ പ്രചരിപ്പിക്കരുതെന്നും കളക്ടർ വ്യക്‌തമാക്കി. പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പ്  പ്രവര്‍ത്തിക്കുന്ന തിരുവല്ല തിരുമൂലപുരം സെന്റ് തോമസ് എച്ച്‌.എസ്.എസ്സിന് തിങ്കളാഴ്ച അവധിയായിരിക്കുമെന്നു ജില്ലാ കളക്ടര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button