Latest NewsUAE

അബുദാബി കിരീടാവകാശി ചൈനയിലേക്ക്; ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുമെന്ന് സൂചന

ദുബായ്: അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അടുത്തയാഴ്ച ചൈനയിലേക്ക്. ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കാനും വാണിജ്യ-വ്യാപാര മേഖലകളിലെ തുടർപദ്ധതികൾക്ക് രൂപം നൽകാനുമാണ് അദ്ദേഹത്തിന്റെ സന്ദർശനം. മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സംഘവും ഷെയ്ഖ് മുഹമ്മദിനൊപ്പം പോകുന്നുണ്ട്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

കഴിഞ്ഞവർഷം ജൂലൈയിൽ ഷി ജിൻപിങ് യുഎഇ സന്ദർശിച്ചിരുന്നു. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഉൾപ്പെടെയുള്ള പദ്ധതികളിൽ യുഎഇ പങ്കാളിയാണ്. പദ്ധതിയെക്കുറിച്ചുള്ള സുപ്രധാന ചർച്ചയിൽ പങ്കെടുക്കാൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ചൈന സന്ദർശനം നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button