KeralaLatest News

എസ്എഫ്‌ഐ നിലയ്ക്കു നിര്‍ത്തണം:കെഎസ്‌യു സമരത്തെ പരിഹസിച്ച മുഖ്യമന്ത്രിയ്ക്കു മറുപടിയുമായി പ്രതിപക്ഷ നേതാവ്

ജനവികാരം മനാസ്സിലാകാതെ പ്രവര്‍ത്തിക്കുന്ന ഭരണകൂടമാണ് കേരളത്തിനുള്ളതെന്നാണ് ഏറ്റവും വലിയ ദുരിയോഗം

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ കെഎസ്‌യു നടത്തുന്ന സമരത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസ്താവനയില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. യൂണിവേഴ്‌സിറ്റി കോളേജിന്റെ അന്തസ്സ് തകര്‍ത്തത് എസ്എഫ്‌ഐയാണെന്നും അവരെ നിലയ്ക്ക് നിലനിര്‍ത്താന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും ചെന്നിത്തല പറഞ്ഞു.

കേരളത്തില്‍ നടക്കുന്ന് ഒരുകാര്യത്തെക്കുറിച്ചും മുഖ്യമന്ത്രിക്ക് അറിയില്ലെന്നും, നാട്ടില്‍ നടക്കുന്ന ഒന്നും അറിയാതെ മുഖ്യമന്ത്രി അന്ധനും ബധിരനുമായി മാറരുതെന്നും ചെന്നിത്തല പറഞ്ഞു.  സമരം മുന്നോട്ട് പോകുകയാണ്. സമാധാനപരമായി തന്നെ സമരം തുടരും. കേരളത്തിലെ ജനത ഒറ്റക്കെട്ടായി സമരത്തിന് പിന്തുണ നല്‍കുന്നുണ്ട്. കേരളത്തിലെ വിദ്യാര്‍ത്ഥികളുടേയും യുവാക്കളുടേയും പിന്തുണ സമരത്തിനുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ജനവികാരം മനാസ്സിലാകാതെ പ്രവര്‍ത്തിക്കുന്ന ഭരണകൂടമാണ് കേരളത്തിനുള്ളതെന്നാണ് ഏറ്റവും വലിയ ദുരിയോഗം. സമരം ചെയ്യുന്ന വിദ്യാര്‍ഥികളോട് സര്‍ക്കാര്‍ ഇങ്ങനെ അല്ല പെരുമാറേണ്ടതെന്നും ചെന്നിത്തല പറഞ്ഞു. യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷത്തിനു പിന്നാലെ ഉയര്‍ന്നു വന്ന പരീക്ഷാ ക്രമക്കേട് വിഷയത്തില്‍ നടപടി പശ്ചാത്തലത്തില്‍ പരിഹാരം ആവശ്യപ്പെട്ടാണ് സെക്രട്ടേറിയേറ്റിന് മുന്നില്‍ കെഎസ്‌യു സമരം നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button