KeralaLatest News

കുട്ടിയെ തോളിലേന്തി ആനയെ തൊട്ട യതീഷ് ചന്ദ്ര ഐപിഎസ് നിയമലംഘനം നടത്തിയതായി ആരോപണം

തൃശ്ശൂര്‍: ആനയൂട്ടിനിടെ കുട്ടിയെ തോളിലേന്തി ആനയെ തൊട്ട യതീഷ് ചന്ദ്ര ഐപിഎസ് നിയമലംഘനം നടത്തിയതായി ആരോപണം. തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ നടന്ന ആനയൂട്ടിനിടയിലാണ് സംഭവം. ആനകളും ആളുകളും തമ്മില്‍ മൂന്നു മീറ്റര്‍ അകലം പാലിക്കണമെന്ന ചട്ടം യതീഷ് ചന്ദ്ര ലംഘിച്ചെന്ന് ആരോപിച്ച് ഹെറിറ്റേജ് അനിമല്‍ ടാസ്‌ക് ഫോഴ്‌സ് പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടിയെടുക്കണമെന്നാണ് ഹെറിറ്റേജ് അനിമല്‍ ടാസ്‌ക് ഫോഴ്‌സിന്റെ ആവശ്യം. ഇത് സംബന്ധിച്ച്‌ ഗവര്‍ണര്‍ക്കും ബാലാവകാശ കമ്മിഷന്‍ ചെയര്‍മാനും ഹെറിറ്റേജ് അനിമല്‍ ടാസ്‌ക് ഫോഴ്‌സ് നിവേദനമയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button