KeralaLatest News

പ്രശ്‌നങ്ങൾക്ക് ശേഷം യൂണിവേഴ്‌സിറ്റി കോളേജ് ഇന്ന് തുറക്കും

തിരുവനന്തപുരം: എസ്.എഫ്.ഐ സഘർഷത്തെത്തുടർന്ന് അടച്ചിട്ടിരുന്ന യൂണിവേഴ്‌സിറ്റി കോളേജ് ഇന്ന് തുറക്കും. അക്രമ സംഭവങ്ങൾ സംഭവിക്കാതിരിക്കാൻ കനത്ത പോലീസ് കാവലിലാണ് കോളേജ് തുറക്കുക. അക്രമ രാഷ്ട്രീയത്തിന് കടിഞ്ഞാണിടുമെന്നും സ്വതന്ത്ര അന്തരീക്ഷം സൃഷ്ടിക്കുമെന്നും സര്‍ക്കാരും കോളേജ് അധികൃതരും ഉറപ്പ് നല്‍കിയ സാഹചര്യത്തിലാണ് പത്ത് ദിവസത്തിനു ശേഷം യൂണിവേഴ്സിറ്റി കോളേജ് തുറക്കുന്നത്.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ എസ് എഫ് ഐ നേതാക്കള്‍ സഹപാഠിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് അനിശ്ചിതകാലത്തേക്ക് കോളേജ് അടച്ചിട്ടത്.ശേഷം വിവിധ വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button