Latest NewsUAE

ഒരേയൊരക്ഷരവുമായി ലോകത്തെ ആദ്യ സര്‍ക്കാര്‍ വെബ്‌സൈറ്റ് യുഎഇയ്ക്ക് സ്വന്തം

ദുബായ്: ഒറ്റ അക്ഷരത്തില്‍ ഡൊമൈന്‍ നെയിം ഉള്ള ലോകത്തെ ആദ്യ സര്‍ക്കാര്‍ വെബ്‌സൈറ്റുമായി യുഎഇ. സര്‍ക്കാര്‍ അധിഷ്ഠിത സേവനങ്ങള്‍, വിവരങ്ങള്‍, പ്രൊജക്റ്റുകള്‍, നയം, നിയമം ഉള്‍പ്പടെയുള്ള സേവനങ്ങള്‍ക്കായുള്ള യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ ഒദ്യോഗിക വെബ്‌സൈറ്റിനാണ് യു.എഇ (U.AE) എന്ന ഡൊമൈൻ നെയിം നൽകിയിരിക്കുന്നത്.

എല്ലാതരം സര്‍ക്കാര്‍ സേവനങ്ങള്‍ക്കും വിവരാന്വേഷണങ്ങള്‍ക്കും ആശ്രയിക്കാവുന്ന വെബ്‌സൈറ്റാണ് ഇത്. വെബ്‌സൈറ്റില്‍ ജനങ്ങളുടെ ഇടപെടല്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഓണ്‍ലൈന്‍ ഫോറം, ബ്ലോഗുകള്‍, സര്‍വേകള്‍,പോളുകള്‍, ചാറ്റ് ബോട്ട് തുടങ്ങിയ സംവിധാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസും കാബിനറ്റ് കാര്യ മന്ത്രാലയവും ടെലികമ്യൂണിക്കേഷന്‍ അതോറിറ്റിയും ചേര്‍ന്നാണ് ഇത് ഒരുക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button