Latest NewsMobile PhoneTechnology

ഈ മോഡൽ ഐഫോൺ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ അവസരമൊരുക്കി ആപ്പിൾ

ഐഫോണ്‍ XR മോഡൽ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ അവസരമൊരുക്കി ആപ്പിൾ. 17,000 രൂപ വരെ വിലക്കിഴിവാണ് ഈ മോഡലിന് ലഭ്യമാക്കിയിരിക്കുന്നത്. ഈ വര്‍ഷം ഏപ്രിലിൽ ആപ്പിള്‍ നടത്തിയ സമാനമായ ഓഫർ വിജയകരമായതാണ് പുതിയ ഓഫര്‍ ഏര്‍പ്പെടുത്താന്‍ കാരണം. 2018 നവംബറില്‍ 76,900 രൂപയ്ക്കാണ് XR മോഡലിനെ അവതരിപ്പിച്ചത്. ശേഷം വില കുറച്ച് XRന്‍റെ 64 ജിബി പതിപ്പിന് 59,000 രൂപയ്ക്കും 128ജിബി പതിപ്പിന് 64,000 രൂപയ്ക്കുമായിരുന്നു വിൽപ്പന നടത്തിയിരുന്നത്. IPHONE XR

അതേസമയം എസ്ബിഐ ബാങ്കിന്‍റെ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് പത്തു ശതമാനം കിഴിവ് ലഭിക്കും. ആപ്പിള്‍ അംഗീകരിച്ച ഇന്ത്യയൊട്ടാകെയുള്ള റീസെല്ലര്‍മാരിലൂടെ ഈ ഓഫര്‍ സ്വീകരിക്കാവുന്നതാണ്. കൂടാതെ ബജാജ് ഫിനാന്‍സ്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, എച്ഡിഎഫ്‌സി ബാങ്ക് കണ്‍സ്യൂമര്‍ ലോണ്‍സ് എന്നീ സ്ഥാപനങ്ങളില്‍ നിന്നും പലിശയില്ലാതെ പ്രതിമാസ തവണ വ്യവസ്ഥകളിൽ ഫോൺ സ്വന്തമാക്കാൻ സാധിക്കും. ഓഫറിനു കാലാവധി പ്രഖ്യാപിച്ചിട്ടില്ല. സ്റ്റോക്കു തീരുന്നതു വരെ തുടരുമെന്നാണ് റിപ്പോർട്ട്.

Apple-iPhone-XR

Tags

Post Your Comments


Back to top button
Close
Close