CinemaMollywoodLatest NewsEntertainment

പരിഭവം നമുക്കിനി പറഞ്ഞു തീര്‍ക്കാം… ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളില്‍ ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ സ്വര മാധുര്യത്തിൽ ‍ പിറന്ന പ്രണയഗാനം പുറത്തിറങ്ങി

നോവൽ, മൊഹബത്ത് എന്നീ ഹിറ്റ് സിനിമകൾക്കുശേഷം സംഗീതത്തിനും പ്രണയത്തിനും തുല്യ പ്രാധാന്യം നല്‍കി ഈസ്റ്റ്‌ കോസ്റ്റ് കമ്മ്യൂണിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍ നിര്‍മ്മാണവും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ ചിത്രമാണ്  “ചില ന്യൂ ജെൻ നാട്ടു വിശേഷങ്ങൾ”. ഇനി മൂന്നു ദിവസങ്ങൾ കൂടി കഴിഞ്ഞാൽ (ജൂലൈ -26) ഈ ചിത്രം തീയറ്ററിൽ എത്തുകയാണ്. സംഗീതത്തിനും പ്രണയത്തിനും തുല്യ പ്രാധാന്യം നല്‍കി ഈസ്റ്റ്‌ കോസ്റ്റ് കമ്മ്യൂണിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന സിനിമയുടെ അഞ്ചാമത്തെ ഗാനം “പരിഭവം നമുക്കിനി പറഞ്ഞു തീര്‍ക്കാം”… ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ ആലാപന മധുരിമയില്‍ പിറന്ന പ്രണയഗാനം പുറത്തിറങ്ങി

ഈസ്റ്റ് കോസ്റ്റ് വിജയൻ അണിയിച്ചൊരുക്കുന്ന ചിത്രത്തിൽ ഏതൊരു പ്രേക്ഷകനും ആഗ്രഹിക്കുന്നത് കവിത തുളുമ്പുന്ന വരികളാണ്. ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ രചന നിർവഹിച്ച  “പരിഭവം” എന്ന് തുടങ്ങുന്ന ഗാനമാണ് ഇന്ന് പുറത്തിറങ്ങിയത്. ഗാന ഗന്ധര്‍വ്വന്‍ യേശുദാസിന്റെ സ്വരമാധുരിയില്‍ പിറന്ന ഈ ഗാനം ചിത്രത്തിന്റെ ഹൈലൈറ് ആണ്. എം. ജയചന്ദ്രനാണ് വരികൾക്ക് ഈണമിട്ടിരിക്കുന്നത്.

എം. ജയചന്ദ്രന്‍ നീണ്ട പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം ഹൃദയത്തിൽ പ്രണയത്തിന്റെ മാന്ത്രിക സ്പർശമുണർത്തിയ ഗാനരചയിതാവ് ഈസ്റ്റ് കോസ്റ്റ് വിജയനുമായി കൈകോർക്കുമ്പോൾ പ്രണയിക്കുന്നവരും, പ്രണയം ഇഷ്ടപ്പെടുന്നവരും, ഇനി പ്രണയിക്കാൻ ആഗ്രഹിക്കുന്നവരും ഒരുപിടി നല്ല ഗാനങ്ങൾക്കു വേണ്ടി കാതോർത്തിരിക്കുകയാണ്. എം. ജയചന്ദ്രന്‍ ഈണമിട്ട അഞ്ച് ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്.

നാല് ഗാനങ്ങള്‍ ഇതിനോടകം യൂട്യൂബില്‍ പുറത്തിറക്കി കഴിഞ്ഞു. ശ്രേയാ ഘോഷാല്‍ ആലപിച്ച പൂവ് ചോദിച്ചു എന്ന ഗാനമാണ് ആദ്യം പുറത്തിറങ്ങിയത്.  ‘പൂവ് ചോദിച്ചു ഞാന്‍ വന്നൂ’വെന്ന ജയചന്ദ്രസംഗീതത്തിലും ഈസ്റ്റ് കോസ്റ്റ് വിജയന്റെ തൂലികയാലും പിറന്ന ഗാനത്തിന്റെ സ്റ്റുഡിയോ, ലിറിക്കല്‍ വീഡിയോയാണ് പുറത്തുവന്നത്. ആസ്വാദനത്തിന്റെ പുതിയൊരു അനുഭവതലം  സമ്മാനിക്കുന്ന ആ ഗാനം ഇതിനോടകം പ്രേക്ഷക ഹൃദയം കീഴടക്കിക്കഴിഞ്ഞു.

മലയാളത്തിന്റെ ഭാവഗായകന്‍ പി.ജയചന്ദ്രന്റെ സ്വരമാധുരിയില്‍ പിറന്ന ‘അവള്‍ എന്റെ കണ്ണായി മാറേണ്ടവള്‍..’ എന്ന വീഡിയോ ഗാനമാണ് രണ്ടാമതായി പുറത്തുവന്നത്. 75ാം വയസിലും യുവത്വത്തിന്റെ ഭാവതീവ്രത ഒട്ടും ചോരാതെയാണ് അദ്ദേഹം ഈ ഗാനം ആലപിച്ചിരിക്കുന്നത്. സന്തോഷ്‌ വര്‍മ വരികളൊരുക്കിയ, പ്രണയം തുളുമ്പുന്ന ഈ ഗാനവും ആസ്വാദക ഹൃദയങ്ങള്‍ കവര്‍ന്നുകഴിഞ്ഞു.

നര്‍മ്മ രസപ്രധാനമായി ഒരുക്കിയ ‘നരനായി ജനിച്ചത് മൂലം..’ എന്ന വീഡിയോ ഗാനമാണ് മൂന്നാമതായി പുറത്തിറങ്ങിയത്.  യൂട്യൂബില്‍ റിലീസ് ചെയ്ത ഈ ഗാനം ആലപിച്ചിരിക്കുന്നത് എം.ജി ശ്രീകുമാറാണ്. സന്തോഷ്‌ വര്‍മയുടേതാണ് വരികള്‍. ചിരിയുടെ പൂരക്കാഴ്ചയൊരുക്കുന്ന ഈ ഗാനവും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് മുന്നേറുകയാണ്.

വിഖ്യാതഗായകന്‍ ശങ്കര്‍ മഹാദേവന്റെ ശബ്ദഗാംഭീര്യത്തില്‍ ‘സുരാംഗന.. സുമവദന..’ എന്നുതുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്നത്. തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയ്, ബോളിവുഡ് ഹീറോ ഷാരൂഖ് ഖാന്‍ തുടങ്ങിയവരുടെ സ്ഥിരംകോറിയോഗ്രാഫറായ ദേശീയ അവാര്‍ഡു ജേതാവുമായ ദിനേശ് മാസ്റ്ററാണ് ഈ ഗാനരംഗം ചിട്ടപ്പെടുത്തിയത്.

ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും, ഹരീഷ് കണാരനും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നു. യുവതാരം അഖില്‍ പ്രഭാകര്‍ നായകനാകുന്ന ചിത്രത്തില്‍ ശിവകാമിയും സോനുവും നായികമാരായി വേഷമിടുന്നു.

മികച്ച നര്‍ത്തകിയും നടിയുമായി അറിയപ്പെടുന്ന വിഷ്ണുപ്രിയ ഇതില്‍ ശ്രദ്ധേയമായ ഒരു ഗസ്റ്റ് വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ന്യൂജെന്‍ നാട്ടുവിശേഷങ്ങളിലെ ഉപനായകനായി വിനയ് വിജയനും വേഷമിട്ടിരിക്കുന്നു.

സിനിമയിലെ മറ്റുതാരങ്ങള്‍ നെടുമുടി വേണു, ദിനേശ് പണിക്കര്‍, ജയകൃഷ്ണന്‍, നോബി, ബിജുക്കുട്ടന്‍, സാജു കൊടിയന്‍, കൊല്ലം ഷാ, മണികണ്ഠന്‍, ഹരിമേനോന്‍, സിനാജ്, സുബി സുരേഷ്, അഞ്ജലി, ആവണി എന്നിവരാണ്. ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളിലെ  ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് ഗാനഗന്ധര്‍വ്വന്‍ യേശുദാസ്, ശങ്കര്‍ മഹാദേവന്‍, പി. ജയചന്ദ്രന്‍, എം.ജി ശ്രീകുമാര്‍, ശ്രേയാ ഘോഷാല്‍ എന്നിവരാണ്.

ചിത്രത്തിന്റെ തിരക്കഥ എസ്.എല്‍ പുരം ജയസൂര്യയാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം അനില്‍ നായര്‍ നിവഹിക്കുന്നു. തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയ്, ബോളിവുഡ് ഹീറോ ഷാരൂഖ് ഖാന്‍ തുടങ്ങിയവരുടെ സ്ഥിരംകോറിയോഗ്രാഫറായ ദേശീയ അവാര്‍ഡു ജേതാവുമായ ദിനേശ് മാസ്റ്ററാണ് ചിത്രത്തിലെ ഒരു ഗാനരംഗം ചിട്ടപ്പെടുത്തിയിരിക്കുന്നത്. രഞ്ജന്‍ എബ്രഹാം ചിത്ര സംയോജനം നിര്‍വ്വഹിക്കുന്ന  ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിത്ത് പിരപ്പന്‍കോടാണ്. എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍: അനി തൂലിക, പശ്ചാത്തല സംഗീതം ഗോപി സുന്ദറാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. കലാസംവിധാനം: ബോബന്‍, വസ്ത്രാലങ്കാരം: അരുണ്‍ മനോഹര്‍, മേക്കപ്പ്മാന്‍: പ്രദീപ് രംഗന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സുഭാഷ് ഇളമ്പല്‍, അസോസിയേറ്റ് ഡയറക്ടര്‍: അലക്സ് ആയൂര്‍, നിശ്ചല ഛായാഗ്രഹണം: സുരേഷ് കണിയാപുരം, പോസ്റ്റര്‍ ഡിസൈന്‍: കോളിന്‍സ് ലിയോഫില്‍, പി.ആര്‍.ഒ: എ. എസ് ദിനേശ്.

.

Tags

Related Articles

Post Your Comments


Back to top button
Close
Close