Latest NewsKerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ റിമാന്‍ഡ് ചെയ്തു

ഓച്ചിറ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ റിമാന്‍ഡ് ചെയ്തു. പതിനാലുവയസുമാത്രം പ്രായമായ പെണ്‍കുട്ടിയെയാണ് രണ്ടാനച്ഛന്‍ ക്രൂരമായി പീഡിപ്പിച്ചത്. ഇയാളെ കരുനാഗപ്പള്ളി മജിസ്‌ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തു വള്ളികുന്നം സ്വദേശിയും ഇപ്പോള്‍ ക്ലാപ്പനയില്‍ താമസിക്കുന്ന നാല്‍പത്തിരണ്ടു കാരനെയാണു പൊലീസ് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടി മജിസ്‌ട്രേട്ട് മുന്‍പാകെ നല്‍കിയ രഹസ്യ മൊഴിക്കായി പൊലീസ് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. അത് ലഭിച്ചതിന് ശേഷം പെണ്‍കുട്ടിയുടെ മാതാവിനെയും മുത്തശിയെയും ചോദ്യം ചെയ്യും. തുടര്‍ന്നു പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങുന്നതിന് അപേക്ഷ സമര്‍പ്പിക്കും. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുന്നതായി പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button