Latest NewsUAE

രണ്ടു മാസമായി ആഹാരത്തിനു പോലും വകയില്ലാതെ ദുരിതമനുഭവിക്കുന്ന രണ്ട് മലയാളികള്‍ സഹായഹസ്തം തേടുന്നു

ഷാര്‍ജ: വിസ കാലാവധി കഴിഞ്ഞതിനാല്‍ മൂന്നുമാസമായി ആഹാരത്തിനു പോലും വകയില്ലാതെ ഷാര്‍യില്‍ ദുരിതമനുഭവിക്കുകയാണ് മലയാഇകളായ മഹേഷും ഷാജഹാനും. ദുബായ് ആസ്ഥാനമായി നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പലസ്തീന്‍ സ്വദേശികളുടെ കമ്പനിയിലെ പെയിന്റിങ് തൊഴിലാളികളായിരുന്ന ഇവരുടെ വിസ കാലാവധി കഴിഞ്ഞിരുന്നു. ഇതോടാപ്പം കമ്പനി കൃത്യമായിശമ്പളം നല്‍കാതായേേതാടെ ജീവിതെ കൂടുതല്‍ പ്രതിസന്ധിയിലായി.

തലശ്ശേരി ധര്‍മ്മടം സ്വദേശിയാണ് മഹേഷ്, കൊല്ലം കടയ്ക്കല്‍ സ്വദേശിയാണ് ഷാജഹാന്‍. ഇവരുടെ ശമ്പള കുടിശ്ശിക ഇതുവരെ കമ്പനി തീര്‍ത്തു നല്‍കിയിട്ടില്ല. ശമ്പളത്തിനായി പോയപ്പോള്‍ ജോലി കുറവാണെന്നും ആറുമാസം വരെ റൂമില്‍ ഇരിക്കേണ്ടിവരും എന്നുമാണ് കമ്പനി അധികൃതര്‍ പറഞ്ഞതെന്ന് മഹേഷ് പറഞ്ഞു. എങ്കില്‍ വിസ റദ്ദാക്കി നാട്ടിലേക്ക് വിടണമെന്ന് അപേക്ഷിച്ചെങ്കിലും അതിനും തയ്യാറാകാതായപ്പോള്‍ ഇരുവരും ദുബായ് തൊഴില്‍വകുപ്പിനെ സമീപിക്കുകയായിരുന്നു.

കമ്പനിയില്‍ കൂടുതലും വടക്കേ ഇന്ത്യക്കാരാണ്. അതോടെ മൂന്നുമാസമായി ജോലിയും കൂലിയുമില്ലാതെ വലയുകയാണിവര്‍. നിയമപ്രകാരം രാജ്യത്ത് തങ്ങാന്‍ വിസയുടെ കാലാവധിയും കഴിഞ്ഞു. കൂടെ പഠിച്ചവരാണ് ഇടയ്‌ക്കെല്ലാം ഭക്ഷണവും മറ്റു നല്‍കുന്നതെന്ന് മഹേഷും ഷാജഹാനും മഹേഷും പറയുന്നു. നാട്ടിലെ സ്ഥിതിയും വളരെ മോശമാണ്. തങ്ങളെ ആശ്രയിച്ചു കഴിയുന്നവരാണ് അവിടെ. എങ്ങനെയെങ്കിലും നാട്ടിലെത്തിയാല്‍ മതിയെന്നാണ് ഇരുവരും പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button