Latest NewsSaudi ArabiaGulf

പ്രവാസി മലയാളി സൗദിയിൽ മരിച്ചു

യാമ്പു : പ്രവാസി മലയാളി സൗദിയിലെ യാമ്പുവിൽ മരിച്ചു. മലപ്പുറം വളവന്നൂർ വരമ്പനാല സ്വദേശി തായത്ത് പീടിയേക്കൽ അബൂബക്കർ (54) ആണ് മരണപ്പെട്ടത്. ഹൃദയാഘാതമാണ് മരണകാരണം. നെഞ്ചു വേദനയെ തുടർന്ന് യാമ്പു ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.വത്വനീ ബഖാലയിലായിരുന്നു ഇദ്ദേഹത്തിന് ജോലി. 25 വർഷമായി യാമ്പുവിലുണ്ട്‌. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം യാമ്പുവിൽ ഖബറടക്കുമെന്നു ബന്ധുക്കൾ അറിയിച്ചു.

ഭാര്യ : ആരിഫ. മക്കൾ : ആസിർ സഹൽ, ഹസ്നിയ തെസ്നി.

shortlink

Related Articles

Post Your Comments

Related Articles


Back to top button