Latest NewsKerala

പിഎസ്‌സി റാങ്ക്‌ലിസ്റ്റ് വിവാദം; ചെയര്‍മാന്‍ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളജിലെ വധശ്രമക്കേസ് പ്രതികള്‍ സിവില്‍ പൊലീസ് ഓഫിസര്‍ റാങ്ക് പട്ടികയിലുള്‍പ്പെട്ട വിവാദത്തില്‍ പി.എസ്.സി ചെയര്‍മാന്‍ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ പിഎസ്സി ചെയര്‍മാന്‍ എം.കെ.സക്കീര്‍, ഗവര്‍ണര്‍ പി.സദാശിവത്തെ കണ്ടു വിശദീകരിക്കുയായിരുന്നു.

നടപടികളില്‍ ഗവര്‍ണര്‍ പൊതുവേ തൃപ്തി പ്രകടിപ്പിച്ചു. കൂടിക്കാഴ്ച അരമണിക്കൂര്‍ നീണ്ടു. റാങ്ക് പട്ടികയിലുള്ള ആരോപണ വിധേയരായ 3 പേരുടെയും വിശദാംശങ്ങള്‍ ഗവര്‍ണര്‍ക്കു നല്‍കി. ആക്ഷേപത്തെ തുടര്‍ന്ന് പിഎസ്‌സിയുടെ ആഭ്യന്തര വിജിലന്‍സിനെക്കൊണ്ട് അന്വേഷിപ്പിക്കുകയും ആരോപണ വിധേയരുടെ നിയമന ശുപാര്‍ശ മരവിപ്പിക്കുകയും ചെയ്തതായി ചെയര്‍മാന്‍ അറിയിച്ചു.

പിഎസ്സി സ്വീകരിച്ച പരീക്ഷാ നടത്തിപ്പിന്റെ വിശദാംശങ്ങള്‍, പരീക്ഷാ കേന്ദ്രം അനുവദിക്കുന്നതിന്റെ നടപടിക്രമങ്ങള്‍ തുടങ്ങിയവയും വിശദീകരിച്ചു. പിഎസ്സി നടത്തുന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ടും പിന്നീടു ഗവര്‍ണര്‍ക്കു സമര്‍പ്പിക്കും. യൂണിവേഴ്‌സിറ്റി കോളജ് കുത്തുകേസ് പ്രതികള്‍ ഉയര്‍ന്ന റാങ്ക് നേടിയതാണു വിവാദത്തിനിടയാക്കിയത്. ഇതു സംബന്ധിച്ച വിശദ റിപ്പോര്‍ട്ടും ഗവര്‍ണര്‍ക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button