Latest NewsHealth & Fitness

പ്രമേഹരോഗികള്‍ക്ക് രോഗത്തെ ചെറുക്കാനെന്ന രീതിയില്‍ കഴിക്കാവുന്ന ചില ഭക്ഷണങ്ങൾ

മധുരമുള്ളതും, എണ്ണയില്‍ വറുത്തെടുത്തതും, ‘പ്രോസസ്ഡ്’ ഗണത്തില്‍ പെടുന്നതുമായ ഭക്ഷണങ്ങളെല്ലാം പ്രമേഹരോഗികള്‍ നിര്‍ബന്ധമായും ഒഴിവാക്കാറുണ്ട്.

അതുപോലെ ചില ഭക്ഷണം പ്രമേഹരോഗികള്‍ക്ക്, അവരുടെ രോഗത്തെ ചെറുക്കാനെന്ന രീതിയില്‍ കഴിക്കാവുന്നതുമാണ്. വേറെയൊന്നുമല്ല ബ്രക്കോളിയാണ് ഈ താരം. ‘ബ്ലഡ് ഷുഗര്‍’ നിയന്ത്രിക്കാനാകുമെന്ന് മാത്രമല്ല, പ്രമേഹം കൊണ്ടുണ്ടാകുന്ന പല പ്രശ്‌നങ്ങളെ പരിഹരിക്കാനും ബ്രക്കോളിക്ക് കഴിയുമത്രേ. ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനപ്രകിയയും ഇത് സുഗമമാക്കുന്നു.

ബദാം ബ്രക്കോളിയെ പോലെ തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ബ്രക്കോളി ആവിയില്‍ വേവിച്ച ശേഷം അല്‍പം ഉപ്പും ബട്ടറും ബദാമും ചേര്‍ത്താല്‍ സംഗതി കിടിലന്‍. ആവശ്യമെങ്കില്‍ ഇതിലേക്ക് അല്‍പം വെളുത്തുള്ളിയും ചേര്‍ക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button