Latest NewsInternational

പാതിരായ്ക്ക് നാടുചുറ്റാന്‍ വിമാനം മോഷ്ടിച്ചു; ഒടുവില്‍ പിഴയും പഠിക്കാന്‍ അവസരവും

ബെയ്ജിങ് : പാതിരായ്ക്ക് കറങ്ങി നടക്കാന്‍ മോഹം തോന്നിയ ചൈനീസ് കൗമാരക്കാരന്‍ തട്ടിയെടുത്തതു കാറോ ബൈക്കോ ഒന്നുമല്ല, രണ്ടു ചെറു വിമാനങ്ങള്‍. കിഴക്കന്‍ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലാണു സംഭവം.

പറന്നുയരും മുമ്പ് വിമാനം കൈവരിയില്‍ ഇടിച്ചുനിന്നതു കൊണ്ട് വലിയ അപകടം ഒഴിവായി. കൈയ്യോടെ പിടികുടിയ പതിമൂന്നുകാരന് കനത്ത പിഴ ചുമത്തി. വിമാനം പറത്താന്‍ പഠിക്കാനുള്ള അവസരവും പയ്യനു നല്‍കും. മുന്‍ പരിചയമില്ലാതെയാണ് വുമാനം പറത്താനായി ശ്രമിച്ചത് എന്നത് അധികൃതരെ അത്ഭുതപ്പെടുത്തുന്ന കാര്യമാണ്.

ജൂണ്‍ പതിനഞ്ചിനാണ് ഹുഷു നഗരത്തിലെ പ്രാദേശിക വിമാനത്താവളത്തില്‍ എത്തിയ പതിമൂന്നുകാരന്‍ വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ചത്. വിമാനത്തില്‍ കയറി ഓടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.

റണ്‍വേയിലൂടെ ഓടിത്തുടങ്ങിയ വിമാനം വശത്തുള്ള ഇരുമ്പ് കൈവരിയില്‍ ഇടിച്ചുനിന്നതിനെ തുടര്‍ന്ന് അടുത്തുള്ള മറ്റൊരു വിമാനം ഓടിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സിസിടിവി ദൃശ്യങ്ങള്‍ ചൈനീസ് സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ പിടിവീണു. ഏതാണ്ട് 8000 യുവാന്റെ നഷ്ടമാണ് ഇയാള്‍ വരുത്തിവച്ചത്. പിഴ ചുമത്തിയെങ്കിലും പയ്യന് വിമാനം പറത്താന്‍ പരിശീലനം നല്‍കാനും അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button