KeralaLatest News

പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അശ്ലീല ദൃശ്യം കാണിച്ചു; യുവാവ് പിടിയിൽ

കോഴിക്കോട്: സ്കൂൾ വിദ്യാർത്ഥിയെ വഴിയിൽ തടഞ്ഞുനിർത്തി മൊബൈലിൽ അശ്ലീല ദൃശ്യം കാണിച്ച യുവാവ് പിടിയിൽ. കോഴിക്കോട് മായനാട് സ്വദേശി സജീഷാണ് അറസ്റ്റിലായത്. കാക്കൂരില്‍ നരിക്കുനിക്കടുത്ത പുല്ലാളൂരില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

ബൈക്കിലെത്തിയ സജീഷ് പെൺകുട്ടിയോട് വഴിയരികിൽ നിന്ന് സംസാരിച്ചു. തുടര്‍ന്ന് മൊബൈല്‍ ഫോണിലെ അശ്ലീല ദൃശ്യം കാണിക്കുകയായിരുന്നു.കുട്ടി സംഭവം വീട്ടിലറിയിച്ചു. തുടർന്ന് കുട്ടിയും മാതാപിതാക്കളും പോലീസിൽ പരാതിപ്പെടുകയായിരുന്നു.

പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഇതിലൂടെ സജീഷിനെ തിരിച്ചറിഞ്ഞ പോലീസ് ഇയാളെ വേഗം കസ്റ്റഡിയിലെടുക്കുകയും ചെയ്‌തു. പ്രതി കുറ്റം സമ്മതിച്ചു. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് അശ്ളീല ദൃശ്യങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു. പ്രതിയെ കോഴിക്കോട് പോക്‌സോ കോടതി സജീഷിനെ രണ്ടാഴ്ചത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button