KeralaLatest News

സർവകലാശാലകളുടെ പ്രവർത്തനങ്ങൾ കൂടുതൽ കരുതലോടെ വേണം; നിലപാട് കടുപ്പിച്ച് ഗവർണർ

തിരുവനന്തപുരം: സർവകലാശാലകളുടെ പ്രവർത്തനങ്ങൾ കൂടുതൽ കരുതലോടെ വേണമെന്ന് ഗവർണർ പി.സദാശിവം. ഇത് സംബന്ധിച്ച് വൈസ് ചാൻസിലർമാർക്ക് ഗവർണർ നിർദ്ദേശം നൽകി.
\
വൈസ് ചാൻസലർമാരുടെ കീഴിലാണ് ഒരു യൂണിവേഴ്‌സിറ്റിയുടെ എല്ലാ പ്രവർത്തനങ്ങളും വരുന്നത്. അതിനാൽ തന്നെ പ്രവർത്തനത്തിൽ ജാഗരൂകരായിരിക്കണമെന്ന് വൈസ് ചാൻസിലർമാരോട് ഗവർണർ പി.സദാശിവം പറഞ്ഞു. പരീക്ഷാ നടത്തിപ്പിൽ ജാഗ്രത വേണം. കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്ന വാർത്തകൾ സാധാരണ ജനങ്ങളുടെ മനസിൽ പരീക്ഷയുടെ സംശുദ്ധിയെക്കുറിച്ച് സംശയം ഉണ്ടാക്കാൻ കാരണമാകും.

അതുകൊണ്ട് പരീക്ഷാ സംവിധാനം ശക്തിപ്പെടുത്താനും, കുറ്റമറ്റതാക്കാനും നടപടി വേണമെന്നും ഇതിൽ പിന്നോട്ട് പോകരുതെന്നും വൈസ് ചാൻസിലർമാർക്കയച്ച കത്തിൽ ഗവർണർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button