KeralaLatest News

അങ്ങയുടെ പകയില്‍ നീറി ഒടുങ്ങുമ്പോള്‍ മഴ അറിയണം അങ്ങ് അവരുടെ രാജാവായിരുന്നെന്ന്, സാർ ഒരു അവധി; വിദ്യാര്‍ത്ഥിയുടെ അപേക്ഷ കണ്ട് ഞെട്ടി മുരളി ഗോപി

മഴക്കാലമായാല്‍ കളക്ടര്‍ അവധി പ്രഖ്യാപിക്കുന്നുണ്ടോ എന്നാണ് വിദ്യാർത്ഥികൾ നോക്കുന്നത്. ജില്ല കളക്ടര്‍മാരുടെ ഫേസ്ബുക്ക് പേജില്‍ ഇത്തരത്തിൽ കമന്റുകളും വരാറുണ്ട്. അത്തരത്തിലൊരു വിദ്യാര്‍ത്ഥിയുടെ അപേക്ഷ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയാണ് ഇത് ഷെയർ ചെയ്‌തിരിക്കുന്നത്‌. ലൂസിഫ‌ര്‍ സിനിമയിലെ ഡയലോഗ് മിക്സ് ചെയ്താണ് വിദ്യാർത്ഥി കമന്റ് ചെയ്‌തിരിക്കുന്നത്‌. വിദ്യാര്‍ത്ഥിയുടെ കമന്റ് ഇങ്ങനെ…

സാറേ…സാര്‍ വിദ്യാര്‍ത്ഥികള്‍ അപേക്ഷിക്കുന്നത് കേട്ടിട്ടുണ്ടോ…കാലാവസ്ഥ തങ്ങളുടെ മാറ്റം കൊണ്ടും സ്വാര്‍ത്ഥത കൊണ്ടും വിദ്യാര്‍ത്ഥികളുടെ പാതയെ എല്ലാ വശത്തുനിന്നും ആക്രമിക്കുന്നു. ഈ വെള്ളക്കെട്ടിന്റെ താഴ് വരയില്‍ നിന്ന് വിദ്യാര്‍ത്ഥികളെ കരകയറ്റുന്നവന്‍ അനുഗ്രഹീതനാകുന്നു…
കാരണം അവന്‍ സത്യമായും അവന്റെ സഹോദരങ്ങളുടെ രക്ഷകനും വഴിയില്‍ തെറ്റി വീണ കുട്ടികളുടെ വഴികാട്ടിയുമാകുന്നു. അതിനാല്‍ അങ്ങയുടെ സഹോദരങ്ങളെ പ്രളയം വരുത്തിവച്ച്‌ നശിപ്പിക്കാന്‍ ശ്രമിക്കുന്നവരായാലും അവരുടെമേല്‍ അവധി കൊടുത്ത് അങ്ങ് പ്രഹരമേല്‍പ്പിക്കണം.
അങ്ങയുടെ പകയില്‍ നീറി ഒടുങ്ങുമ്ബോള്‍ മഴ അറിയണം അങ്ങ് അവരുടെ രാജാവായിരുന്നെന്ന്…ഒരേയൊരു രാജാവ്…lucifer.jpg

ഇത്രയും കാണാതെ പഠിച്ച്‌ എഴുതിയതല്ലേ സര്‍… ഒരവധി.

shortlink

Related Articles

Post Your Comments

Related Articles


Back to top button