Latest NewsUK

റോളർ കോസ്റ്റർ പ്രവർത്തനരഹിതമായി; 100 അടി ഉയരത്തിൽ ആളുകൾ കുടുങ്ങി

ലണ്ടൻ: റോളർ കോസ്റ്റർ ഇടയ്ക്കുവെച്ച് പ്രവർത്തനരഹിതമായി. നൂറ് അടി ഉയരത്തിൽ ആളുകൾ 20 മിനിറ്റോളം കുടുങ്ങി കിടന്നു. ഇംഗ്ലണ്ടിലെ സ്റ്റാഫോർഡ്ഷയറിലെ ആൽട്ടൺ ടവേഴ്‌സിലാണ് സംഭവം നടന്നത്.

സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയ ആൽട്ടൺ ടവേഴ്‌സ് അധികൃതർ റൈഡിൽ കയറിയ എല്ലാവരോടും മാപ്പ് ചോദിക്കുകയും ടിക്കറ്റ് തുക മടക്കി നൽകാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. ‘ദി സ്‌മൈലർ’ എന്ന റോളർ കോസ്റ്ററാണ് പ്രവർത്തിച്ചുകൊണ്ടിരിക്കെ പണിമുടക്കിയത്.

2015 ൽ ഒരിക്കൽ സ്‌മൈലർ മറ്റൊരു കാലി ടെസ്റ്റ് ട്രെയിനുമായി കൂട്ടിയിടിച്ച് അപകടം പറ്റിയിരുന്നു. അന്ന് നിരവധി പേർക്കാണ് അപകടം സംഭവിച്ചത്. 2013 ലാണ് ‘ദി സ്‌മൈലർ’ പ്രവർത്തനം ആരംഭിക്കുന്നത്. അന്ന് മുതൽ തന്നെ പലപ്പോഴായി സ്‌മൈലർ അപകടങ്ങൾ വിളിച്ചുവരുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button