KeralaLatest NewsIndia

കസ്റ്റഡി കൊലപാതകത്തിൽ അറസ്റ്റിലായ 3 പൊലീസുകാര്‍ക്കും ദേഹാസ്വാസ്ഥ്യം

രാജ്കുമാറിനെ കസ്റ്റഡിയില്‍ മര്‍ദ്ദിക്കുന്നതിന് സഹായം ചെയ്ത നെടുങ്കണ്ടം സ്റ്റേഷനിലെ പൊലീസുകാരാണ് പിടിയിലായ മൂന്ന് പേരും.

ഇടുക്കി: നെടുങ്കണ്ടം കസ്റ്റ‍ഡി മരണക്കേസില്‍ അറസ്റ്റിലായ 3 പൊലീസുകാര്‍ക്കും ദേഹാസ്വാസ്ഥ്യം. എഎസ്‌ഐ റോയ് പി വര്‍ഗീസ്, സിപിഒ ജിതിന്‍ കെ ജോര്‍ജ്, ഹോം ഗാര്‍ഡ് കെ എം ജെയിംസ് എന്നിവര്‍ക്കാണ് ദേഹാസ്വാസ്ഥ്യം. ദേഹപരിശോധനയ്ക്കായി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഇവര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. മൂന്നുപേരെയും ഉടൻ ഇവിടെ തന്നെ ചികിത്സയില്‍ പ്രവേശിപ്പിച്ചു.രാജ്കുമാറിനെ കസ്റ്റഡിയില്‍ മര്‍ദ്ദിക്കുന്നതിന് സഹായം ചെയ്ത നെടുങ്കണ്ടം സ്റ്റേഷനിലെ പൊലീസുകാരാണ് പിടിയിലായ മൂന്ന് പേരും.

ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. രാജ്‌കുമാറിനെ അനധികൃത കസ്റ്റഡിയില്‍ സൂക്ഷിച്ച ജൂണ്‍ 12 മുതല്‍ 15 വരെ ക്രൂരമായി മര്‍ദിച്ചെന്നു പ്രതികള്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. ഉരുട്ടി കൊലക്കേസില്‍ ഒന്നാം പ്രതി എസ് ഐ കെ.എ സാബുവും, രണ്ടാം പ്രതി എ.എസ്.ഐ സി.ബി റെജിമോനും, മൂന്നാം പ്രതി പി.എ നിയസും നാലാം പ്രതി സിപിഒ സജീവ് ആന്റണിയുമാണ്. കേസില്‍ ഒരു വനിത പൊലീസുകാരി ഉള്‍പ്പടെയുള്ളവരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.

എന്നാല്‍ ഇടുക്കി മുന്‍ എസ് പി കെ ബി വേണുഗോപാലിനെയും, മുന്‍ ഡിവൈഎസ് പി യെയും കേസില്‍ പ്രതി ചേര്‍ക്കാനോ ചോദ്യം ചെയ്യാനോ അന്വേഷണ സംഘം തയ്യാറാകുന്നില്ലെന്ന് ആരോപണമുണ്ട്. ചോദ്യം ചെയ്യാനായി വിളിച്ച്‌ വരുത്തിയശേഷം പ്രത്യേക അന്വേഷണ സംഘം ഇപ്പോൾ ആശുപത്രിയിലായ മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button