Latest NewsFood & Cookery

വെളിച്ചെണ്ണ ആരോഗ്യത്തിന് നല്ലതാണോ? അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

ദിവസവും അടുക്കളയില്‍ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ചേരുവയാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ വിവാദങ്ങളില്‍ കേള്‍ക്കും പോലെ, അത്രമാത്രം കുഴപ്പക്കാരനല്ലെന്ന് തന്നെയാണ് പല പഠനങ്ങളും തെളിയിക്കുന്നത്.

എന്നാൽ വ്യാപകമായി മായം ചേര്‍ത്ത വെളിച്ചെണ്ണ വിപണിയില്‍ ഇടയ്ക്കിടെ പിടിക്കപ്പെടുന്നത് ആശങ്കാജനകം തന്നെയാണ്. എന്നാല്‍, ജൈവികമായി വെളിച്ചെണ്ണ ആരോഗ്യത്തിന് നല്ലതാണെന്നാണ് വിദഗ്ധാഭിപ്രായം. പെട്ടെന്ന് ദഹിച്ചുപോകാന്‍ കഴിവുള്ള എണ്ണയാണിത്. അത്രമാത്രം കൊഴുപ്പ് ശരീരത്തിലടിച്ചേല്‍പിക്കാനും ഇത് മെനക്കെടാറില്ല. ഇതിനെല്ലാം പുറമെ, ചര്‍മ്മത്തിനും മുടിക്കും വളരെ നല്ലതാണ് വെളിച്ചെണ്ണ.

കറികളാണെങ്കിലും, പലഹാരങ്ങളാണെങ്കിലും, സലാഡ് പോലുള്ള ലഘുഭക്ഷണങ്ങളാണെങ്കില്‍ പോലും നമുക്ക് വെളിച്ചെണ്ണ നിര്‍ബന്ധമാണ്. വെളിച്ചെണ്ണ ചേർത്ത ഇത്തരം വിഭവങ്ങൾ സ്ഥിരമായി കഴിക്കുന്നതുകൊണ്ട് കുഴപ്പങ്ങളൊന്നും തന്നെയില്ലന്നാണ് പഠനം വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button