Latest NewsKerala

സെക്രട്ടേറിയറ്റില്‍ ഫയലുകൾ കെട്ടിക്കിടക്കുന്നു; വിഷയത്തിൽ നേരിട്ട് ഇടപെട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ ഫയലുകൾ കെട്ടിക്കിടക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ വീണ്ടും ഇടപെടുന്നു. ഓരോ ഫയലിലും ഓരോ ജീവിതമാണ് ഉള്ളതെന്നു മറക്കരുതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ മറന്ന മട്ടില്‍ സെക്രട്ടേറിയറ്റില്‍ ഫയല്‍ നീക്കം പലപ്പോഴും ഒച്ചിന്റെ വേഗതയിലാണ്.

ഇ ഓഫിസ് നിലവില്‍ വന്നിട്ടും ഫയല്‍ നീക്കം കാര്യക്ഷമമല്ലാതായതിനെത്തുടര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് ഇടപെടേണ്ടിവന്നത്. അഞ്ചുവര്‍ഷം പഴക്കമുള്ള ഫയലുകള്‍വരെ സെക്രട്ടേറിയറ്റില്‍ തീര്‍പ്പാകാതെ കിടക്കുന്നുണ്ട്. ഓഫിസുകള്‍ കയറിയിറങ്ങി വലയുന്നത് സാധാരണക്കാരും.

ഫയല്‍നീക്കം കാര്യക്ഷമമാക്കാന്‍ ബ്രിട്ടിഷുകാര്‍ ആവിഷ്ക്കരിച്ച രീതിയാണ് ഇപ്പോഴും സെക്രട്ടേറിയറ്റില്‍ പിന്തുടരുന്നത്. നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനാണ് ബ്രിട്ടിഷുകാര്‍ ഈ സംവിധാനം കൊണ്ടുവന്നതെങ്കില്‍, ഉദ്യോഗസ്ഥരുടെയും മാറി മാറി വരുന്ന സര്‍ക്കാരുകളുടേയും നിലപാടുകള്‍ ആ സംവിധാനത്തെ തകർത്തു.

ഫയലുകള്‍ സെക്രട്ടേറിയറ്റില്‍ സൂക്ഷിക്കുന്നതും പല രീതിയിലാണ്.‘എംഎസ്’ നമ്പരിലുള്ള ഫയലുകള്‍ 15 വര്‍ഷവും ‘പി’ നമ്പരിലുള്ള ഫയലുകള്‍ സ്ഥിരമായും സൂക്ഷിക്കണം. ഇ ഫയല്‍ വന്നതോടെ ഈ രീതിയില്‍ മാറ്റമുണ്ട്. ജിഒ ‘ആര്‍ടി’ എന്ന നമ്പരിലുള്ള ഫയലുകള്‍ 5 വര്‍ഷമാണ് സൂക്ഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button