Latest NewsNewsIndia

ഡല്‍ഹിയില്‍ 47 ഫയലുകള്‍ ഒപ്പിടാതെ ലഫ്.ഗവര്‍ണര്‍ തിരിച്ചയച്ചു

മുഖ്യമന്ത്രി ഒപ്പിടാത്തതിനാല്‍ 47 ഫയലുകള്‍ തിരിച്ചയച്ച് ലഫ്.ഗവര്‍ണര്‍

 

ന്യൂഡല്‍ഹി: മുഖ്യമന്ത്രി ഒപ്പിടാത്തതിനാല്‍ അന്തിമ അനുമതി നല്‍കാതെ 47 ഫയലുകള്‍  തിരിച്ചയച്ചു. ഡല്‍ഹിയിലാണ് സംഭവം. ഡല്‍ഹി ലഫ്റ്റ്‌നന്റ് ഗവര്‍ണര്‍ വി കെ സക്‌സേനയാണ് ഫയലുകള്‍ തിരിച്ചയച്ചത് . ഫയലുകളില്‍ മുഖ്യമന്ത്രിക്ക് പകരം മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനാണ് ഒപ്പ് വെച്ചിരുന്നത്. ഇത് സ്വീകാര്യമല്ലെന്നും, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തന്നെ ഒപ്പിടണമെന്നും ആവശ്യപ്പെട്ടായിരുന്നു ലഫ്റ്റ്‌നന്റ് ഗവര്‍ണര്‍ ഫയലുകള്‍ മടക്കിയത്.

Read Also: സൊണാലിയുടെ കൊലപാതകത്തിൽ മറ്റൊരു ട്വിസ്റ്റ്: സഹായികളിൽ ഒരാളുടെ ഭാര്യയാണെന്ന രേഖ കണ്ടെത്തി

വിദ്യാഭ്യാസ വകുപ്പ്, വഖഫ് ബോര്‍ഡ് എന്നിവയുമായി ബന്ധപ്പെട്ട ഫയലുകളും ഒപ്പിടാതെ മടക്കിയവയില്‍ ഉള്‍പ്പെടുന്നു. അനുമതിയ്ക്കായി അയയ്ക്കുന്ന ഫയലുകളില്‍ മുഖ്യമന്ത്രി തന്നെ ഒപ്പ് വെക്കണമെന്ന് കാട്ടി ലഫ്റ്റ്‌നന്റ് ഗവര്‍ണര്‍ നേരത്തേ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കത്തയച്ചിരുന്നു. കെജ്രിവാള്‍ ഈ വിഷയത്തില്‍ നിഷേധാത്മക നിലപാട് തുടര്‍ന്നതോടെയാണ് ലഫ്റ്റ്‌നന്റ് ഗവര്‍ണര്‍ ഫയലുകള്‍ മടക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button