KeralaLatest News

പെട്രോ കെമിക്കൽ വ്യാവസായിക പാർക്ക് യാഥാർത്ഥ്യത്തിലേക്ക്

തിരുവനന്തപുരം: പെട്രോ കെമിക്കൽ വ്യാവസായിക പാർക്ക് യാഥാർത്ഥ്യത്തിലേക്ക്. പദ്ധതിക്കായി ഫാക്ടിൻ്റെ കൈവശമുള്ള 482 ഏക്കർ ഭൂമി കേരളത്തിനു കമ്പോള വിലക്ക് നൽകാൻ കേന്ദ്രം അനുമതി നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി. കി ഫ്ബി ഫണ്ട് ഉപയോഗിച്ചാണ് സംസ്ഥാനം ഭൂമി വാങ്ങുക. പാസ്റ്റിസൈസറുകൾ‍, പെയിൻ്റുകൾ‍, മരുന്നുകൾ‍, പേപ്പർ‍ പ്രിൻ്റിംങ് രാസവസ്തുക്കൾ‍, പൌഡർ‍ കോട്ടിങ് ഉൽപ്പന്നങ്ങൾ‍, തുകൽ-തുണിത്തര ഫിനിഷിങ് ഉൽ‍പ്പന്നങ്ങൾ‍ എന്നിവയുടെ ഉത്പ്പാദനകേന്ദ്രങ്ങളാണ് പ്രധാനമായും പാർക്കിൽ ഉണ്ടാവുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

പ്രത്യക്ഷമായും പരോക്ഷമായും പതിനായിരത്തിലേറെപ്പേർക്ക് തൊഴിൽ, ലോക പെട്രോകെമിക്കൽ വ്യവസായ ഭൂപടത്തിൽ കേരളത്തിനു തനതായ ഒരു സ്ഥാനം, സംസ്ഥാനം ഇതുവരെ കാണാത്ത രീതിയിലുള്ള വ്യവസായ വികസന മുന്നേറ്റം. കേരളം സൗജന്യമായി ഫാക്ടിനു കൈമാറിയ ഭൂമിയിലെ ഒരു ഭാഗം കേന്ദ്രത്തിൽ നിന്നും 1,250 കോടി രൂപ കൊടുത്തു തിരിച്ചു വാങ്ങുമ്പോൾ സംസ്ഥാനം ലക്ഷ്യം വെക്കുന്നത് ഇതാണ്. പദ്ധതിക്കായി ഫാക്ടിൻ്റെ കൈവശമുള്ള 482 ഏക്കർ ഭൂമി കേരളത്തിനു കമ്പോള വിലക്ക് നൽകാൻ കേന്ദ്രം അനുമതി നൽകി.

കൊച്ചിയിൽ എഫ്എസിടി ഭൂമിയിൽ പെട്രോ കെമിക്കൽ പാർക്ക് സ്ഥാപിക്കുന്നതിന് 2017ൽ സംസ്ഥാനം തീരുമാനമെടുത്തതാണ്. ഭൂമി ലഭ്യമാക്കുന്നതിന് സംസ്ഥാനം കഴിഞ്ഞ രണ്ട് വർഷമായി കേന്ദ്രത്തിൽ നിരന്തര സമ്മർദ്ദം ചെലുത്തി വരികയായിരുന്നു. പ്രധാനമന്ത്രിയോട് നേരിട്ടും ഇക്കാര്യം ആവശ്യപ്പെട്ടു. ഇതിനൊടുവിലാണ് കേന്ദ്രത്തിന്റെ തീരുമാനം. കി ഫ്ബി ഫണ്ട് ഉപയോഗിച്ചാണ് സംസ്ഥാനം ഭൂമി വാങ്ങുക.

പാസ്റ്റിസൈസറുകൾ‍, പെയിൻ്റുകൾ‍, മരുന്നുകൾ‍, പേപ്പർ‍ പ്രിൻ്റിംങ് രാസവസ്തുക്കൾ‍, പൌഡർ‍ കോട്ടിങ് ഉൽപ്പന്നങ്ങൾ‍, തുകൽ-തുണിത്തര ഫിനിഷിങ് ഉൽ‍പ്പന്നങ്ങൾ‍ എന്നിവയുടെ ഉത്പ്പാദനകേന്ദ്രങ്ങളാണ് പ്രധാനമായും പാർക്കിൽ ഉണ്ടാവുക. അന്തർദേശീയ തലത്തിലെ പ്രമുഖ കമ്പിനികളുടെ സാന്നിധ്യവും തുടക്കത്തിൽ തന്നെ ഉണ്ടാവുന്ന തരത്തിലായിരിക്കും പാർക്കിൻ്റെ പ്രവർത്തനം എന്നു പ്രതീക്ഷിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button