CinemaLatest NewsIndia

പ്രശസ്ത നടി പ്രിയാ രാമന്‍ ബിജെപിയിലേക്ക്

വൈകാതെ തന്നെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും പാര്‍ട്ടിയില്‍ ചേരുമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

തിരുപ്പതി: ദക്ഷിണേന്ത്യയിലെ പ്രശസ്ത നടി പ്രിയാ രാമന്‍ ബിജെപിയിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര സര്‍ക്കാരിന്റേയും വികസന അജണ്ഡയാണ് ബിജെപിയില്‍ ചേരാന്‍ തന്നെ താത്പര്യപ്പെടുത്തിയത് എന്ന് പ്രിയ പറഞ്ഞു. ബുധനാഴ്ച തിരുപ്പതി നാഗേരിയിലുള്ള സമലാമ്മ ക്ഷേത്രദര്‍ശനത്തിന് എത്തിയ നടി പാര്‍ട്ടിയുടെ ആന്ധ്രാ സംസ്ഥാന ജനറല്‍ സെക്രട്ടറി വി. സത്യമൂര്‍ത്തി, ജില്ലാ പ്രസിഡന്റ് ബി. ചന്ദ്ര റെഡ്ഡിയും മറ്റു നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇതിന് ശേഷമാണ് പാര്‍ട്ടിയില്‍ ചേരാനുള്ള താത്പര്യം അറിയിച്ചത്. വൈകാതെ തന്നെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും പാര്‍ട്ടിയില്‍ ചേരുമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. 90കളില്‍ മലയാളത്തിലടക്കം തമിഴ് തെലുങ്ക് ചിത്രങ്ങളില്‍ നായികയായി തിളങ്ങിയ താരമാണ് പ്രിയാ രാമന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button