Latest NewsIndia

പാലില്‍ രാസവസ്തുക്കള്‍, മില്‍ക്ക് മെയ്ഡില്‍ ഷാമ്പുവും പെയിന്റും; പരിശോധന നടത്തിയ അധികൃതര്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

ഭോപ്പാല്‍: പാലിലും പാലുല്‍പ്പന്നങ്ങളിലും വ്യാപകമായി മായം ചേര്‍ക്കുന്നുണ്ട് എന്ന രഹസ്യവിവരത്തെ തുടര്‍ന്ന് മദ്ധ്യപ്രദേശില്‍ സ്പെഷ്യല്‍ ടാസ്‌ക്ക് ഫോഴ്സ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന സംഭവങ്ങള്‍. പരിശോധനയില്‍ മായം കലര്‍ത്തിയ പാലിന്റെയും പാലുല്‍പ്പന്നങ്ങളുടെയും 2 ടാങ്കറുകളും, 11 പിക്ക്-അപ് വാനുകളുമാണ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. ഡല്‍ഹി ഉള്‍പ്പെടെയുള്ള നഗരങ്ങളിലേക്ക് പാലും മറ്റ് പാലുല്‍പ്പന്നങ്ങളും സ്ഥിരമായി എത്തിച്ചിരുന്നത് ഈ സംഘമായിരുന്നു.

ഷാമ്പൂവും, പെയിന്റും ഉപയോഗിച്ചാണ് ഇവര്‍ മില്‍ക്ക് മെയഡ് ഉണ്ടാക്കിയിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഇതിന് പുറമെ പല മാരകമായ പദാര്‍ത്ഥങ്ങളും പാലിലും ചീസ് പോലുള്ള അനുബന്ധ ഉല്‍പന്നങ്ങളിലും സംഘം ചേര്‍ത്തിരുന്നതായും ഉദ്യോഗസ്ഥര്‍ പറയുന്നു. റെയ്ഡില്‍ സോപ്പുപൊടി, റിഫൈന്‍ഡ് ഓയില്‍, മാള്‍ട്ടോഡെക്സ്ട്രിന്‍ പൗഡര്‍, സോഡിയം തയോസള്‍ഫേറ്റ് തുടങ്ങിയ പലതരം പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇവ ഉപയോഗിച്ചാണ് കൃത്രിമമായി ഉല്‍പ്പന്നങ്ങള്‍ തയ്യാറാക്കിയിരുന്നത്.

സംഭവത്തില്‍ ഇതുവരെ 62 പേര്‍ അറസ്റ്റിലായിട്ടുണ്ട്. വളരെ ഗുരുതരമായ ഒരു സാഹചര്യമാണിതെന്നും റെയ്ഡ് പലയിടങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിശ്വാസയോഗ്യമായ സ്ഥലങ്ങളില്‍ നിന്ന് മാത്രമേ പാലും പാലുല്‍പ്പന്നങ്ങളും വാങ്ങാവൂ എന്നും കര്‍ഷകരില്‍ നിന്ന് തന്നെ നേരിട്ട് പാല്‍ വാങ്ങി ഉപയോഗിക്കുന്നതാണ് ഏറെ ഗുണകരമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button