KeralaLatest News

ഉത്തരക്കടലാസ് തട്ടിപ്പ്; മുഖ്യമന്ത്രിക്ക് കത്തയച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ ഉൾപ്പെട്ട സര്‍വ്വകലാശാല ഉത്തരക്കടലാസ് തട്ടിപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നത് ദുരൂഹമാണെന്ന് വ്യക്തമാക്കി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കേസിന്റെ അന്വേഷണം മറ്റ് എസ്.എഫ്.ഐ നേതാക്കളിലേക്കും സര്‍ക്കാരിന് താല്പര്യമുള്ള ജീവനക്കാരിലേക്കും നീങ്ങാനിടയുള്ളതിനാലാണ് മുഖ്യമന്ത്രി അന്വേഷണത്തെ തടസ്സപ്പെടുത്തുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡി.ജി.പി തയ്യാറാകുമ്പോഴും മുഖ്യമന്ത്രി അത് വേണ്ടെന്നാണ് പറയുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണത്തെ എന്തിനാണ് സര്‍ക്കാര്‍ എതിര്‍ക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button