Latest NewsSports

പ്രസിഡന്റ്‌സ് കപ്പ് ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പ്രിയ താരത്തിന് സ്വർണ്ണം

ഇന്തോനേഷ്യ: പ്രസിഡന്റ്‌സ് കപ്പ് ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പ്രിയ താരം മേരി കോം സ്വർണം കരസ്ഥമാക്കി. ഇന്തോനേഷ്യയില്‍ വെച്ചായിരുന്നു മത്സരം നടന്നത്. ഒളിമ്പിക്‌സ് വെങ്കലമെഡല്‍ ജേത്രിയായ താരം കഴിഞ്ഞവര്‍ഷം ദില്ലിയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പിൽ ആറാം തവണയും വിജയിച്ചിരുന്നു.

ആറുതവണ ലോക ചാമ്പ്യനായ മേരി കോം 51 കിലോഗ്രാം വിഭാഗത്തില്‍ ഓസ്‌ട്രേലിയയുടെ ഏപ്രില്‍ ഫ്രാങ്ക്‌സിനെതിരെ 5-0 എന്ന നിലയില്‍ ഏകപക്ഷീയമായിട്ടായിരുന്നു സ്വര്‍ണം നേടിയത്.

റഷ്യയില്‍ ഈ വര്‍ഷം സപ്തംബര്‍ 7 മുതല്‍ 21 വരെയാണ് ലോക ചാമ്പ്യന്‍ഷിപ്പ്. ലോക ചാമ്പ്യന്‍ഷിപ്പ് വിജയത്തോടെ ഒളിമ്പിക്‌സ് യോഗ്യത ഉറപ്പാക്കാമെന്നാണ് മേരിയുടെ പ്രതീക്ഷ. ലോക ചാമ്പ്യന്‍ഷിപ്പ് അടുത്തിരിക്കെ മേരി കോമിന് മികച്ച തയ്യാറെടുപ്പാണ് സ്വര്‍ണനേട്ടത്തിലൂടെ ലഭിച്ചത്. 36-കാരിയായ മേരി കോം അടുത്തവര്‍ഷം ടോക്യോയില്‍ നടക്കാനിരിക്കുന്ന ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button