KeralaLatest News

നെടുങ്കണ്ടം കസ്റ്റഡിമരണം: രാജ്കുമാറിനെ സംസ്‌കരിച്ചിട്ട് 37 ദിവസങ്ങള്‍ പിന്നിടുന്നു, റീപോസ്റ്റ്‌മോര്‍ട്ടം എന്ന് നടത്തുമെന്ന കാര്യത്തില്‍ തീരുമാനമായി

ഇടുക്കി : നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയില്‍ മരിച്ച രാജ്കുമാറിന്റെ മൃതദേഹം തിങ്കളാഴ്ച വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യും. കസ്റ്റഡി മരണം അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മിഷനാണ് മൃതദേഹം പുറത്തെടുത്ത് പരിശോധിക്കുന്നത്. ഇതിനായി ഫൊറന്‍സിക് വിദഗ്ധരുടെ സംഘത്തെയും നിയോഗിച്ചു.

സംസ്‌കരിച്ച് മുപ്പത്തിയേഴാം ദിവസമാണ് മൃതദേഹം പുറത്തെടുക്കുന്നത്. വാരിയെല്ലുകളിലേറ്റ പരുക്കാണ് പ്രധാനമായും പരിശോധിക്കുക. വാരിയെല്ലുകള്‍ പൊട്ടിയിരുന്നതായും മരണസമയത്ത് നെഞ്ചിലമര്‍ത്തി സിപിആര്‍ കൊടുത്തപ്പോള്‍ സംഭവിച്ചതാണെന്നും ആദ്യ പോസ്റ്റുമോര്‍ട്ടത്തിന്റെ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നു. എന്നാലിത് പൊലീസ് മര്‍ദ്ദനത്തില്‍ പറ്റിയതാണോ എന്നറിയാനാണ് കമ്മിഷന്റെ ശ്രമം.

എല്ലുകള്‍ അല്ലാതെ മറ്റ് ആന്തരാവയവങ്ങള്‍ മിക്കവാറും ദ്രവിച്ച് പരിശോധനക്ക് എടുക്കാന്‍ കഴിയാത്ത സ്ഥിതിയായിരിക്കും എന്നാണ് നിഗമനം. ഇടുക്കി ആര്‍ഡിഒക്കും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കും നിര്‍ദേശം നല്‍കി പോസ്റ്റുമോര്‍ട്ടത്തിനുള്ള ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയാക്കി. മുതിര്‍ന്ന പൊലീസ് സര്‍ജന്മാരായ പി.ബി. ഗുജ്റാള്‍, കെ. പ്രസന്നന്‍ എന്നിവരെ കൂടാതെ ഡോ. എ. കെ.ഉന്മേഷും ചേര്‍ന്നാണ് രണ്ടാംവട്ട പോസ്റ്റുമോര്‍ട്ടം നടത്തുന്നത്.

കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ ആദ്യ പോസ്റ്റുമോര്‍ട്ടം സമ്പൂര്‍ണ്ണ പരാജയമായിരുന്നു. പരുക്കുകളുടെ പഴക്കം കണ്ടെത്താതിരുന്നത് മുതല്‍ ആന്തരാവയവങ്ങള്‍ പരിശോധനക്ക് എടുക്കാതിരുന്നത് വരെയുള്ള ഗുരുതര വീഴ്ചകള്‍ മനോരമ ന്യൂസ് പുറത്തു കൊണ്ടുവന്നതിന് പിന്നാലെയാണ് അന്വേഷണം ഏറ്റെടുത്ത ജുഡീഷ്യല്‍ കമ്മിഷന്‍ രണ്ടാമതും പോസ്റ്റുമോര്‍ട്ടം നടത്താന്‍ തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button