CricketLatest News

പാക്ക് പേസ്റിന്റെ വിരമിക്കൽ; ആമിറിനെ വിമർശിച്ച് ഷൊഐബ് അക്തർ

ഇസ്ലാമബാദ്: പാക് പേസറായ ആമിറിനെ വിമർശിച്ച് മുൻ പാക്ക് താരം ഷൊഐബ് അക്തർ.
തന്റെ യൂട്യൂബ് ചാനലിലൂടെ കടുത്ത ഭാഷയിലാണ് ആമിറിനെ അദ്ദേഹം വിമര്‍ശിച്ചിരിക്കുന്നത്.

വാതുവയ്പ് വിവാദത്തിലകപ്പെട്ട് വിലക്ക് നേരിട്ട ആമിറിനെ ക്രിക്കറ്റിലേക്കു തിരിച്ചു കൊണ്ടു വന്നത് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡാണ്. ഇതിനുള്ള നന്ദി കാണിക്കേണ്ട സമയമാണ് അദ്ദേഹത്തിന് ഇതെന്നും അക്തര്‍ ചൂണ്ടിക്കാട്ടി. പക്ഷെ അതിന് ശ്രമിക്കാതെ ടെസ്റ്റില്‍ നിന്നും വിരമിക്കാനുള്ള ആമിറിന്റെ തീരുമാനം നന്ദികേടാണെന്നും അക്തര്‍ പറയുന്നു. 27ാം വയസ്സില്‍ തന്നെ ടെസ്റ്റ് മതിയാക്കി നിശ്ചിത ഓവര്‍ മല്‍സരങ്ങളില്‍ കൂടുതല്‍ കളിക്കുകയെന്ന തീരുമാനമെടുത്ത ആമിറിനേക്കാള്‍ വലിയ വിഡ്ഢിയുണ്ടാവുമോയെന്നാണ് അക്തര്‍ തുറന്നടിച്ചത്.

പാകിസ്താന്‍ ക്രിക്കറ്റില്‍ ഇപ്പോള്‍ എന്തൊക്കെയാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്? അവര്‍ എന്തൊക്കെയാണ് കാണിച്ചു കൂട്ടുന്നത്?- അക്തർ ചോദിക്കുന്നു.

വിലക്കിനു ശേഷം ഫോം വീണ്ടെടുത്ത ആമിറിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കി വളര്‍ത്തിയെടുക്കാന്‍ പാകിസ്താന്‍ ശ്രമിക്കുമ്പോള്‍ എങ്ങനെയാണ് അദ്ദേഹത്തിനു വിരമിക്കാന്‍ തോന്നുകയെന്നു മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. എല്ലാ പാക് ബൗളര്‍മാര്‍ക്കും ടി20 ബൗളര്‍മാര്‍ മാത്രമായാല്‍ മതി, എല്ലാവര്‍ക്കും ടി20 കളിച്ചാല്‍ മതിയെന്നും അക്തര്‍ വിമര്‍ശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button