Latest NewsLife StyleHealth & Fitness

ഈ ലക്ഷണങ്ങള്‍ക്കൊപ്പം പനിയും നിങ്ങളെ അലട്ടുന്നുവോ? അറിഞ്ഞിരിക്കാം ഹെപ്പറ്റൈറ്റിസ് രോഗലക്ഷണങ്ങള്‍

ദക്ഷിണേന്ത്യയില്‍, പ്രത്യേകിച്ചു കേരളത്തില്‍ പകര്‍ച്ചവ്യാധികളുടെ ആധിക്യം കൂടുതലാണ്. ഇവയില്‍ പലതിനേയും തിരിച്ചറിയാനും ഫലപ്രദമായി ചികിത്സിക്കാനും കഴിയും. എന്നാല്‍ ഹെപ്പറ്റൈറ്റിസ്‌സിയുടെ കാര്യം വ്യത്യസ്തമാണ്. ഹെപ്പറ്റൈറ്റിസ്‌സി (എച്ച്സിസി) രോഗമുള്ള പലരും അവര്‍ക്കു രോഗബാധയുണ്ടെന്ന കാര്യം തിരിച്ചറിയാത്തതിനാല്‍ നിശബ്ദനായ പകര്‍ച്ചവ്യാധി എന്നാണ് അറിയപ്പെടുന്നത്. ലോകമെങ്ങും 184 ദശലക്ഷം ആളുകള്‍ക്ക് എച്ച്സിവി രോഗബാധയുണ്ടാകുന്നെന്നാണ് കണക്ക്. ഇന്ത്യയില്‍ സ്വമനസാലുള്ള രക്തദാനത്തിലൂടെ 0.8 മുതല്‍ 1.6 ശതമാനം വരെ ആളുകളില്‍ രോഗബാധയുണ്ടാകുന്നു.

എച്ച്സിവി പരിശോധനയിലൂടെ നേരത്തെ രോഗം തിരിച്ചറിയാനും ചികിത്സ ആരംഭിക്കാനും കഴിയും. രക്തദാനത്തിനായുള്ള രക്തപരിശോധനയിലോ മറ്റ് ആരോഗ്യ പരിശോധനകളിലോ എച്ച്സിവി പോസിറ്റീവ് ആണെന്ന് തിരിച്ചറിയുന്നവരില്‍ പലരും തുടര്‍ന്ന് രോഗം ഉറപ്പിക്കുന്നതിനായുളള പരിശോധനകള്‍ നടത്താന്‍ തുനിയാറില്ല. ഹെപ്പറ്റൈറ്റിസ്‌സിയെ അപേക്ഷിച്ച് ഹെപ്പറ്റൈറ്റിസ്ബി എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയും. ഇവയ്ക്ക് വാക്സിനേഷനും ലഭ്യമാണ്. കേരളത്തില്‍ ഓരോവര്‍ഷവും ആകെ ജനസംഖ്യയുടെ ഒരു ശതമാനം പേര്‍ക്ക് എച്ച്സിവിയും 2.5 ശതമാനം പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് ബിയും ഉണ്ടാകുന്നുണ്ടെന്നാണ് കണക്ക്.

പ്രധാന രോഗലക്ഷണങ്ങള്‍ പനി, ക്ഷീണം, വിശപ്പില്ലായ്മ, മനംപുരട്ടല്‍, ഛര്‍ദ്ദി, വയറ്റില്‍ വേദന, കടുംനിറത്തിലുള്ള മൂത്രം, നരച്ച നിറത്തിലുള്ള മലം, സന്ധികള്‍ക്ക് വേദന, അല്ലെങ്കില്‍ മഞ്ഞപ്പിത്തം എന്നിവയാണ് സാധാരണ ഗതിയിലുള്ള എച്ച്സിവി ലക്ഷണങ്ങള്‍. പെഗ്ഇന്റര്‍ഫെറോണ്‍ ഇന്‍ജക്ക്ഷനും ഉള്ളില്‍ കഴിക്കുന്ന റിബാവിറിന്‍ എന്ന മരുന്നുമാണ് പരമ്പരാഗതമായി ഹെപ്പറ്റൈററിസ് സി യ്ക്കു നല്‍കുന്ന മരുന്നുകള്‍. എന്നാല്‍, ഇവയ്ക്ക് പലവിധ പാര്‍ശ്വഫലങ്ങളുമുണ്ട്. രോഗം മാറുന്നത് കുറഞ്ഞ നിരക്കില്‍ മാത്രമായിരിക്കും. പോരെങ്കില്‍ ദീര്‍ഘകാലം ചികിത്സ വേണ്ടിവരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button