Latest NewsUAEGulf

ആകാശത്ത് മേഘങ്ങള്‍; മഴ പ്രതീക്ഷിച്ച് ഈ ഗള്‍ഫ് രാജ്യം

അബുദാബി: യുഎഇയിലെ ചില ഭാഗങ്ങൡ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ദേശീയ കാലാവസ്ഥാ കേന്ദ്ര (എന്‍സിഎം) മാണ് ഇക്കാര്യം രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന വിവരം പുറത്ത് വിട്ടത്. തിങ്കളാഴ്ച മഴമേഘങ്ങള്‍ കണ്ടതും അന്തരീക്ഷത്തില്‍ ഈര്‍പ്പത്തിന്റെ സാന്നിദ്ധ്യം കൂടിയതുമാണ് മഴയ്ക്കുള്ള സൂചന നല്‍കുന്നത്.

രാജ്യത്തിന്റെ ചില കിഴക്കന്‍ പ്രദേശങ്ങളില്‍ 2,000 മീറ്ററില്‍ താഴെയായിരിക്കും പ്രതീക്ഷിക്കുന്ന ദൃശ്യപരതയെന്നും എന്‍സിഎം ഒരു പ്രസ്താവനയില്‍ പറഞ്ഞു. മഴയ്ക്ക് മുന്നോടിയായുള്ള കാറ്റ് അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ ഉയരുന്നതിന് കാരണമാകുമെന്നും മൂടല്‍ മഞ്ഞിന് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

അബുദാബിയില്‍ 33 ° C നും 45 ° C നും ഇടയിലായിരിക്കും താപനില. ദുബായില്‍ 32 and C നും 44 ° C നും മധ്യേയും ഷാര്‍ജയില്‍ 31 ° C നും 44 ° C മധ്യേയുമായിരിക്കും താപനിലയെന്നും എന്‍സിഎം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button