Latest NewsIndia

ഉ​ന്നാ​വോ​ കേസിലെ പെൺകുട്ടിക്ക് വാഹനാപകടത്തിൽ ഗുരുതര പരിക്ക്, ബന്ധുക്കളായ രണ്ട് സ്ത്രീകള്‍ ​മരിച്ചു

പെണ്‍കുട്ടിയുടെ അമ്മ മരിച്ചെന്ന് ചില മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും പൊലീസ് നിഷേധിച്ചു.

റാ​യ്ബ​റേ​ലി​:​ ​ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ​ ​ഉ​ന്നാ​വോ​യി​ലെ​ ​​ ​മാ​ന​ഭം​ഗ​ക്കേ​സി​ലെ​ ​പ​രാ​തി​ക്കാ​രിയായ പെണ്‍കുട്ടിക്ക് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാറില്‍ ട്രക്കിടിച്ചാണ് അപകടം. പെ​ണ്‍​കു​ട്ടി​യു​ടെ​ ​ ബന്ധുക്കളായ രണ്ട് സ്ത്രീകള്‍ ​അ​പ​ക​ട​ത്തി​ല്‍​ ​മ​രി​ച്ചു.പെ​ണ്‍​കു​ട്ടിയും അഭിഭാഷകനും ​ഉ​ള്‍​പ്പെ​ടെ​ ​മൂ​ന്നു​പേ​ര്‍​ക്കാണ് ​ഗു​രു​ത​ര​മാ​യി​ ​പ​രി​ക്കേ​റ്റത്.പെണ്‍കുട്ടിയുടെ അമ്മ മരിച്ചെന്ന് ചില മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും പൊലീസ് നിഷേധിച്ചു.

റായ്‌ബറേലിയില്‍ വച്ച്‌ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. കാർ ഓടിച്ചിരുന്നത് അഭിഭാഷകൻ ആയിരുന്നു എന്നാണ് റിപ്പോർട്ട് . റാ​യ്ബ​റേ​ലി​യി​ലെ​ ​ജി​ല്ലാ​ ​ജ​യി​ലി​ലു​ള്ള​ ​അ​മ്മാ​വ​നെ​ ​സ​ന്ദ​ര്‍​ശി​ക്കാ​നാ​യി​ ​പോ​കു​ക​യാ​യി​രു​ന്നു​ ​പെ​ണ്‍​കു​ട്ടി​യും​ ​കു​ടും​ബ​വും.​ ​അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ ​ട്ര​ക്കി​ന്റെ​ ​ഡ്രൈ​വ​ര്‍​ ​സം​ഭ​വ​ ​സ്ഥ​ല​ത്തു​നി​ന്ന് ​ഓ​ടി​ ​ര​ക്ഷ​പ്പെ​ട്ടുവന്നു ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തെങ്കിലും ട്രക്കിന്റെ ഡ്രൈവറെയും ഉടമയേയും പൊലീസ് കസ്റ്റഡിയിലെടുത്തു.

വിശദമായ അന്വേഷണം നടത്തിയ ശേഷമേ ​സം​ഭ​വ​ത്തി​ല്‍​ ​ഗൂ​ഢാ​ലോ​ച​ന നടന്നിട്ടുണ്ടോയെന്ന് വ്യക്തമാകൂയെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button