Latest NewsKuwaitGulf

വിമാനയാത്രയ്ക്കിടെ യുവതിക്ക് പ്രസവവേദന, പരിചരിച്ച് ജീവനക്കാര്‍; ഒടുവില്‍ സുഖപ്രസവം

കുവൈറ്റ് സിറ്റി : വിമാന യാത്രയ്ക്കിടെ പ്രസവവേദന അനുഭവപ്പെട്ട ഫിലിപ്പിന്‍സ് യുവതിക്ക് ഒടുവില്‍ സുഖുപ്രസവം. യുവതിയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മിഡില്‍ ഈസ്റ്റ് എയര്‍ വിമാനം കുവൈറ്റില്‍ അടിയന്തിരമായി ലാന്റ് ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെ നാലു മണിയോടെ ആയിരുന്നു സംഭവം. ദോഹയില്‍ നിന്നും ബൈറൂത്തിലേയ്ക്ക് പോകുകയായിരുന്നു എംഇ 435 വിമാനം.

ഇതിനിടെയാണ് യാത്രക്കാരില്‍ ഒരാളായ ഫിലിപ്പിന്‍ യുവതിയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടത്. ഉടന്‍ തന്നെ വിമാന ജീവനക്കാരുടെ സഹായം തേടി. ഇതോടെ വിമാനം കുവൈറ്റ് വിമാനത്താവളത്തില്‍ അടിയന്തിരമായി ലാന്റിങ് ചെയ്യാന്‍ അനുമതി തേടുകയും ഒപ്പം വിമാനത്തില്‍ യാത്രചെയ്യുന്ന ഡോക്ടര്‍മാരുടെ സേവനം ആവശ്യപ്പെട്ട് അറിയിപ്പ് നല്‍കുകയും ചെയ്തു.

എന്നാല്‍ ഇതിനോടകം തന്നെ വിമാനത്തിന്റെ ശുചിമുറിയില്‍ വെച്ച് യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. പരിശീലനം ലഭിച്ച വിമാനത്തിനുള്ളിലെ ജീവനക്കാവുടെ സന്നദ്ധതയും പരിചരണവുമാണ് യുവതിയുടെ സുഖപ്രവസത്തിന് സഹായകമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button