Latest NewsIndia

അസമിലെ കോണ്‍ഗ്രസ് രാജ്യസഭാ എം പി ബിജെപിയിലേയ്ക്ക്

ന്യൂഡല്‍ഹി: അസമില്‍ നിന്നുള്ള കോണ്‍ഗ്രസ് രാജ്യസഭാ എംപി സഞ്ജയ് സിംഗ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു. അമേഠിയിലെ രാജകുടുംബത്തില്‍ പെട്ട ആളാണ് സഞ്ജയ് സിംഗ്.രാജ്യസഭാ ചെയര്‍മാന്‍ എം.വെങ്കയ്യ നായ്ഡു അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചു. ബുധനാഴ്ച ബിജെപിയില്‍ ചേരുമെന്ന് സഞ്ജയ് സിംഗ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കോണ്‍ഗ്രസ് ഇപ്പോഴും ഭൂതകാലത്തിലാണെന്നും താന്‍ പാര്‍ട്ടിയില്‍ നിന്നും രാജി വച്ചെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭാ എംപി സ്ഥാനവും രാജിവച്ചു. കോണ്‍ഗ്രസിന് ഭാവിയെക്കുറിച്ച് ധാരണയില്ല. ഇപ്പോള്‍ രാജ്യം പ്രധാനമന്ത്രി മോദിക്കൊപ്പമാണ്. രാജ്യം അദ്ദേഹത്തോടൊപ്പമാണെങ്കില്‍ ഞാനും അദ്ദേഹത്തോടൊപ്പമാണ്. നാളെ ബിജെപിയില്‍ ചേരും സഞ്ജയ് സിംഗ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button