KeralaLatest News

ശബരിമല തിരിച്ചടിയായി, അനാവശ്യ തിടുക്കവും ചിലരുടെ ദുർവാശിയും പിഴച്ചു; ഭവന സന്ദർശനത്തിനെത്തിയ സി.പി.എം നേതാക്കൾക്ക് അപ്രതീക്ഷിത മറുപടി

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം ഭവന സന്ദർശനത്തിനെത്തിയ സി.പി.എം നേതാക്കൾ ജനങ്ങളുടെ അപ്രതീക്ഷിത മറുപടി കേട്ട് ശരിക്കും ഞെട്ടി. സി.പി.എമ്മിന് തങ്ങൾ വോട്ടുചെയ്തില്ലെന്ന് ജനങ്ങൾ തുറന്നു പറഞ്ഞു. ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിൽ കാണിച്ച അനാവശ്യ തിടുക്കവും ചിലരുടെ ദുർവാശിയും ആണ് കാരണമായി ജനങ്ങൾ പറഞ്ഞത്. പല പാർട്ടി കുടുംബാംഗങ്ങളും മടി കൂടാതെ ഈ വിഷയം തുറന്നു പറഞ്ഞു.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട് തിരഞ്ഞടുപ്പ് വേളയിലുണ്ടായ അനിശ്ചിതത്വവും തിരിച്ചടിക്ക് കാരണമായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിൽ നിന്ന് സഹായം ലഭിക്കുന്നതിനും പുതിയ ക്ഷേമ പെൻഷനുകൾക്ക് അപേക്ഷിക്കുന്നതിനുള്ള ഓൺലൈൻ സൈറ്റുകൾ സ്ഥിരമായി പണിമുടക്കിയതും ജനം ചൂണ്ടിക്കാട്ടി.

പെരിയ ഇരട്ട കൊലപാതകം കാസർകോട്ടും ഉത്തര മലബാറിലും മാത്രമല്ല,​ കേരളമാകെ കൊലപാതക രാഷ്‌ട്രീയത്തിനെതിരെയുള്ള പൊതുവികാരം രൂപപ്പെടുന്നതിന് ഇടയാക്കിയെന്നും നേതാക്കളോട് വീട്ടുകാർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button