Latest NewsUAE

ചൂടേറിയ കാലാവസ്ഥയിൽ പാട്ടുപാടി നൃത്തം ചെയ്യുന്ന ശുചീകരണ തൊഴിലാളിയുടെ വീഡിയോ വൈറലാകുന്നു

അബുദാബി: ചൂടേറിയ കാലാവസ്ഥയിൽ പാട്ടുപാടി ആസ്വദിച്ച് ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളിയുടെ നൃത്തം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഈ ദൃശ്യങ്ങൾ സ്വദേശി വനിത അഫ്ര അൽ മരാറാണ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.മാലിന്യപ്പെട്ടിയും മാലിന്യം ശേഖരിക്കാനുള്ള വടിയുമായി വാഹനങ്ങൾക്കിടയിലൂടെ നടന്നുപോകുന്നയാൾ ഇയർഫോണിൽ കേൾക്കുന്ന പാട്ടിനൊത്ത് നൃത്തം ചെയ്യുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. യാത്രക്കാർ ഇത് ആസ്വദിക്കുന്നുണ്ടെന്ന് അറിഞ്ഞ ജീവനക്കാരൻ അവർക്ക് വേണ്ടി നൃത്തം ചെയ്യുന്നതും കാണാൻ സാധിക്കും.

https://www.facebook.com/gulftoday/videos/1468211966654373/

shortlink

Related Articles

Post Your Comments

Related Articles


Back to top button