Latest NewsIndia

യുവാവിനെ മരണത്തിന് വിട്ടുകൊടുക്കാതെ നായ- ജീവന്റെ തുടിപ്പ് സിആര്‍പിഎഫ് നായ തിരിച്ചറിഞ്ഞത് ഇങ്ങനെ

മനുഷ്യന്റെ ഏറ്റവും നല്ല ഒരു സുഹൃത്താണ് നായ. ഇതു തെളിയിക്കുന്ന സംഭവമാണ് ജമ്മു കശ്മീരില്‍ നടന്നത്. ഉരുള്‍പൊട്ടലില്‍ കാണാതായ ആളെ സിആര്‍പിഎഫ് നായ ഭൂമിക്കടിയില്‍ കണ്ടെത്തി. സിആര്‍പിഎഫിന്റെ 72 ബറ്റാലിയനിലെ നായയാണ് യുവാവിന്റെ ജീവന്‍ രക്ഷിച്ചത്. ദേശീയപാത മൈല്‍കുറ്റി 147ന് സമീപം കഴിഞ്ഞ ദിവസമാണ് ഉരുള്‍പൊട്ടലുണ്ടായത്. രാവിലെ പ്രദേശത്ത് സിആര്‍പിഎഫ് തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.

എന്നാല്‍ ഭൂമിക്കടയില്‍ ഒരാള്‍ ജീവനോടെയുണ്ടെന്ന് തിരച്ചിലില്‍ ഒപ്പമുണ്ടായിരുന്ന അജാക്‌സി എന്ന നായ തിരിച്ചറിഞ്ഞു. അജാക്‌സി നല്‍കിയ സൂചനയെ തുടര്‍ന്ന് സ്ഥലം കുഴിച്ചപ്പോള്‍ മണ്ണിനടിയില്‍ ആളെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സിആര്‍പിഎഫ് തന്നെ നാല്‍പതുകാരനായ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button