Latest NewsIndia

ഖേല്‍രത്‌ന പുരസ്‌കാരത്തിന് പരിഗണിക്കാത്തതില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി ഹർഭജൻ സിങ്

ന്യൂഡല്‍ഹി: ഇത്തവണത്തെ ഖേല്‍രത്‌ന പുരസ്‌കാരത്തിന് പരിഗണിക്കാത്തതില്‍ പഞ്ചാബ് സര്‍ക്കാരിനെതിരെ വിമർശനവുമായി ഹര്‍ഭജന്‍ സിങ്. പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്തുകൊണ്ടുള്ള തന്റെ അപേക്ഷ കൃത്യസമയത്ത് കേന്ദ്ര കായിക മന്ത്രാലയത്തിന് കൈമാറാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും ഖേല്‍രത്‌ന കിട്ടാതെ പോയത് സര്‍ക്കാരിന്റെ നിരുത്തരവാദിത്തം കാരണമാണെന്നും ഹർഭജൻ പറയുകയുണ്ടായി.

രേഖകള്‍ സമര്‍പ്പിച്ചിട്ടും അപേക്ഷ കേന്ദ്ര സര്‍ക്കാരിലെത്താന്‍ എന്തുകൊണ്ട് വൈകിയെന്ന് അന്വേഷിക്കണം. രേഖകള്‍ സമര്‍പ്പിക്കാന്‍ താമസം കാണിച്ചതുകൊണ്ടാണ് എനിക്ക് പുരസ്‌കാരം കിട്ടാതെ പോയത്. ഇക്കാര്യം മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞത്. തുടര്‍ന്നും കളിക്കാന്‍ പ്രചോദനമാകുന്നത് ഇത്തരം പുരസ്‌കാരങ്ങളാണ്. വളര്‍ന്നുവരുന്ന തലമുറയ്ക്കും കായികരംഗത്തേക്ക് കടന്നുവരാന്‍ ഇത് പ്രചോദനമാകും. എന്നാല്‍ ഇത്തരം ഉത്തരവാദിത്തമില്ലായ്മ കായികതാരങ്ങളെ പിന്നോട്ടടിക്കുമെന്നും ഹർഭജൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button