Latest NewsIndia

ഉന്നോവോയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ കത്ത്: ചീഫ് ജസ്റ്റിസ് വിശദീകരണം തേടി

ലഖ്‌നൗ: ഉന്നാവോ ബലാത്സംഗക്കേസില്‍ ഇരയായ പെണ്‍കുട്ടി തനിക്കയച്ച കത്തില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വിശദീകരണം തേടി.  പീഡനക്കേസില്‍ പ്രിയായ ബി.ജെ.പി. എം.എല്‍.എ.യുടെ കൂട്ടാളികളില്‍നിന്നു നിരന്തരം ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി പരാതിക്കാരിയുടെ കുടുംബം തനിക്ക് അയച്ച കത്ത് കിട്ടാന്‍ വൈകിയതിനാലാണ് അദ്ദേഹം വിശദീകരണം തേടിയത്. കത്ത് അയച്ചിട്ടുണ്ടെന്ന കാര്യ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. എന്ത് കൊണ്ടാണ് തനിക്ക് ഈ കത്ത് ഇതുവരെ ലഭ്യമാകാത്തതെന്ന കാര്യത്തില്‍ അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീംകോടതി രജിസ്ട്രിയോടാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ആവശ്യപ്പെട്ടു.

ഈ മാസം ജൂലൈ 12-നാണ് പെണ്‍കുട്ടിയുടെ അമ്മയും സഹോദരിയും അമ്മായിയും ചേര്‍ന്ന് ചീഫ് ജസ്റ്റിസിന് കത്ത് അയച്ചത്. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് കുല്‍ദീപ് സിംഗ് സേംഗര്‍ എം.എല്‍.എ.യുടെ ആളുകള്‍ ഭീഷണിപ്പെടുത്തുന്നതെന്നു എന്നായിരുന്നു കത്തില്‍ സൂചിപ്പിച്ചിരുന്നത്. എന്നാല്‍ ഈ കത്ത് ചൊവ്വാഴ്ച ഉച്ചവരെ ചീഫ് ജസ്റ്റിസിന്റെ ഓഫീസില്‍ ലഭ്യമായിട്ടില്ലെന്നാണ് വിവരം. ജൂലായ് ഏഴിനും എട്ടിനും നടന്ന സംഭവങ്ങളാണു കത്തില്‍ വിശദീകരിച്ചിരിക്കുന്നത്. കുല്‍ദീപിന്റെ സഹോദരന്‍ മനോജ് സിങ്ങും കൂട്ടാളികളും വീട്ടിലെത്തി, കേസ് പിന്‍വലിച്ചില്ലെങ്കില്‍ അനുഭവിക്കേണ്ടിവരുമെന്നു ഭീഷണിപ്പെടുത്തി. ഇക്കാര്യം പോലീസില്‍ പരാതിപ്പെട്ടിരുന്നു. നാട്ടുകാരോടും പറഞ്ഞിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button